ശബരിമല ദര്‍ശനത്തിന് അനുവദിക്കണം; ബിന്ദു അമ്മിണിയ്ക്ക് പിന്നാലെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി രഹ്ന ഫാത്തിമ
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിന്ദു അമ്മിണിയുടെ ഹര്‍ജിയ്ക്ക് പിന്നാലെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കണം, പ്രായ പരിശോധന തടയണം, ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണം എന്നീ ആവശ്യങ്ങളാണ് ബിന്ദു അമ്മിണി മുന്നോട്ടു വെച്ചിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച കേരളത്തിലെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനുമൊപ്പം ശബരിമലയ്ക്ക് പോകാനായി കൊച്ചിയില്‍ എത്തിയ ബിന്ദു അമ്മിണി പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചു പോയിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഘര്‍ഷഭരിതമായ സംഭവങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് സുരക്ഷ തേടി കൊച്ചി കമ്മിഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിയ്ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് മുന്നോട്ട് നീങ്ങാനായില്ലെന്നു മാത്രമല്ല, മുളകു സ്പ്രേ ആക്രമണവും നേരിടേണ്ടി വന്നിരുന്നു.