25.9 C
Kottayam
Saturday, May 18, 2024

റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത്; വരവേറ്റ് രാജ്യം

Must read

ന്യൂഡല്‍ഹി: ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് കമ്പനിയില്‍ നിന്ന് വാങ്ങുന്ന 36 റാഫേല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയില്‍ എത്തി. ഫ്രാന്‍സില്‍ നിന്ന് 7000 കിലോമീറ്ററില്‍ പരം ദൂരം പിന്നിട്ടാണ് അഞ്ച് റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത് പറന്നെത്തിയത്.

വിമാനങ്ങളെ സമുദ്രാതിര്‍ത്തിയില്‍ നാവിക സേന സ്വാഗതം ചെയ്തു. അമ്പാല എയര്‍സ്റ്റേഷനിലേക്ക് അല്‍പസമയത്തിനകം വിമാനങ്ങള്‍ എത്തിച്ചേരും. അഞ്ച് വിമാനങ്ങളാണ് രാജ്യത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്. സൂപ്പര്‍ ഫൈറ്റര്‍ വിമാനങ്ങളിലെ പൈലറ്റുമാരില്‍ ഒരാള്‍ മലയാളിയാണ്.

തിങ്കളാഴ്ചയാണ് ഫ്രാന്‍സില്‍ നിന്ന് അഞ്ച് വിമാനങ്ങള്‍ പുറപ്പെട്ടത്. പിന്നീട് യുഎഇയില്‍ നിന്ന് ചൊവ്വാഴ്ച യാത്ര പുനരാരംഭിച്ചു. ആകാശത്ത് വച്ച് ഇന്ധനം നിറക്കാനുള്ള ഫ്രഞ്ച് ടാങ്കര്‍ വിമാനവും ഇവയ്ക്കൊപ്പമുണ്ട്.’ 7000 കിലോമീറ്റര്‍ താണ്ടിയാണ് റഫാല്‍ എത്തുയത്. വിമാനം ഇന്ന് അമ്പാലയില്‍ നടക്കുന്ന ചടങ്ങിലൂടെ സ്വന്തമാകുമ്പോള്‍ ഇന്ത്യന്‍ വ്യോമസേന കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്.

കഴിഞ്ഞ ദിവസം അബുദാബിയിലെത്തിയ വിമാനങ്ങള്‍ അബുദാബിയിലെ ഫ്രഞ്ച് വ്യോമതാവളത്തില്‍ നിന്ന് ഇന്ധനം നിറച്ചതിന് ശേഷം ആണ് ഹരിയാനയിലെ അമ്പാല വ്യോമത്താവളത്തില്‍ ഇറക്കുക. ഇന്നലെ രാത്രിയോടെ അമ്പാലയില്‍ എത്താന്‍ മുന്‍ നിശ്ചയിച്ച യാത്രാപദ്ധതി അവസാന നിമിഷം സുരക്ഷാ കാരണങ്ങളാല്‍ മാറ്റുകയായിരുന്നു.

അമേരിക്കയുടെ എഫ് 16, എഫ് 18, റഷ്യയുടെ മിഗ് 35, സ്വീഡന്റെ ഗ്രിപെന്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ യൂറോഫൈറ്റര്‍ എന്നിവയോട് കിടപിടിക്കുന്ന സാങ്കേതിക പക്വതയാണ് റഫാലിന്റെ മേന്മ. റഫാല്‍ എത്തുന്നതുമായി ബന്ധപ്പെട്ട സുരക്ഷാഭീഷണി കണക്കിലെടുത്ത് അമ്പാലയിലും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിലും ജില്ലാ മജിസ്ട്രേറ്റ് നിരോധനാജ്ഞ പുറപ്പെടുവിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week