തിരുവനന്തപുരം:റേഡിയോ ജോക്കിയായിരുന്ന രാജേഷ് കുമാറിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി അപ്പുണ്ണി പിടിയിൽ
കഴിഞ്ഞ ദിവസം അപ്പുണ്ണി പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ആലപ്പുഴ കോടതിയില്‍ ഹാജരാക്കാന്‍ കോടതിയില്‍ കൊണ്ടുപോകുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയപ്പോഴാണ് പ്രതി കടന്നു കളഞ്ഞത്.
2018 മാര്‍ച്ച് 27 നാണ് മടവൂരിലെ സ്റ്റുഡിയോയില്‍ വെച്ച് രാജേഷ് കൊല്ലപ്പെടുന്നത്. വ്യവസായിയും ഓച്ചിറ സ്വദേശിയുമായ അബ്ദുള്‍ സത്താറിന്റെ ക്വട്ടേഷന്‍ പ്രകാരം അപ്പുണ്ണിയും സംഘവുമാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News