കണ്ണട വെച്ചാല്‍ മാത്രം ബുദ്ധിജീവിയാകില്ലെന്ന് കമന്റ്; മറുപടിയുമായി രചന നാരായണന്‍ കുട്ടി
കൊച്ചി:നിരവധി ചിത്രങ്ങളിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളികൾക്ക് സുപരിചിതയാണ് രചന നാരായണന്‍ കുട്ടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണടയും പുസ്തകവുമായി ഇരിക്കുന്ന കുറേ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.
എന്നാല്‍ ഈ ചിത്രത്തിന് താഴെ കണ്ണട വെച്ചാല്‍ മാത്രം ബുദ്ധിജീവിയാകില്ലെന്നാണ് ചിലര്‍ കമന്റ് ചെയ്തത്. ഈ പരിഹാസ കമന്റിന് തക്കതായ മറുപടിയും രചന നല്‍കിയിരുന്നു.
‘മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു, കണ്ണടകള്‍ വേണം, കണ്ണടകള്‍ വേണം. നിങ്ങളുടെ പ്രൊഫൈല്‍ പിക്ച്ചറിലും കണ്ണട ഉണ്ടെന്നുള്ളതാണ് ഒരാശ്വാസം’ എന്നാണ് രചന നല്‍കിയ മറുപടി. ട്രോളുകള്‍ക്ക് സ്ഥിരം പാത്രമാകുന്നതിനെക്കുറിച്ചും രചന തുറന്നു പറഞ്ഞിരുന്നു.
https://www.instagram.com/p/CT2QK4yhCrZ/?utm_medium=copy_link
ട്രോളുകളെ താന്‍ അത്ര കാര്യമായി എടുക്കാറില്ലെന്നും അത് മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കുന്നുണ്ടെങ്കില്‍ തനിക്ക് കുഴപ്പമില്ലെന്നുമാണ് രചന പറയുന്നത്. ആദ്യമൊക്കെ ചില ട്രോളുകള്‍ പരിധി കടക്കുന്നതായി തോന്നിയിട്ടുണ്ട്. പിന്നെ ‘ട്രോള്‍’ എന്ന പേരില്‍ തന്നെ ഉണ്ടല്ലോ. അത് ഒരാളെ ഇന്‍സള്‍ട്ട് ചെയ്യാന്‍ വേണ്ടി മനപ്പൂര്‍വ്വം ചെയ്യുന്നതാണ്. അപ്പോള്‍ അത് ചെയ്യുന്നവര്‍ക്കും കാണുന്നവര്‍ക്കും സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ കിട്ടട്ടെ.
തനിക്ക് ഒരു കുഴപ്പവുമില്ല. അത് തന്നെ ബാധിച്ചിട്ടൊന്നുമില്ല. ചിലത് നല്ല രസമാണ്, നന്നായി എഡിറ്റ് ചെയ്ത് പുറത്തിറക്കുമ്പൊ ആലോചിക്കും… ഇതിന് ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമല്ലോയെന്ന്… അപ്പൊ നമ്മളും അത് ആസ്വദിക്കും. അതിനെ വലിയ സംഭവമായി ഒന്നും കാണാറില്ലെന്നും രചന പറയുന്നു’ രചന പറഞ്ഞു.