Home-bannerKeralaNewsRECENT POSTSTop Stories
മന്ത്രിയോട് ഇടഞ്ഞ സുധേഷ് കുമാറിനെ തെറിപ്പിച്ചു; ആര്‍. ശ്രീലേഖ പുതിയ ഗതാഗത കമ്മീഷണര്‍
തിരുവനന്തപുരം: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനോട് ഉടക്കിയ എ.ഡി.ജി.പി സുധേഷ് കുമാറിനെ ഗതാഗത കമ്മിഷണര്‍ സ്ഥാനത്തു നിന്നും മാറ്റി പകരം എഡിജിപി ആര്‍ ശ്രീലേഖയെ നിയമിച്ചു. മന്ത്രി എ കെ ശശീന്ദ്രനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് സുധേഷ് കുമാറിനെ മാറ്റി ശ്രീലേഖയെ നിയമിക്കാന്‍ തീരുമാനമെടുത്തത്.
ഗതാഗത വകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടാണ് സുധേഷ് കുമാര്‍ മന്ത്രിയുമായി ഉടക്കിയത്. സ്ഥലംമാറ്റ ഉത്തരവില്‍ കമ്മീഷണര്‍ക്കെതിരെ ജീവനക്കാര്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് സുധേഷ് കുമാര്‍ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവുകള്‍ മന്ത്രി ഇടപെട്ട് റദ്ദാക്കുകയും ചെയ്തിരുന്നു. കൂടാതെ വകുപ്പിലെ പദ്ധതികള്‍ സമയോചിതമായി കമ്മീഷണര്‍ നടപ്പാക്കുന്നില്ലെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News