Home-bannerKeralaNews
സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശി ചാടിപ്പോയി
വയനാട്: വയനാട് തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ സര്‍ക്കാര്‍ ക്വാറന്റൈനിലായിരുന്നയാള്‍ ചാടിപ്പോയി. കോട്ടയം ജില്ലക്കാരനായ ചിറ്റേടത്ത് മണിക്കുട്ടനാണ് ചാടിപ്പോയത്. കോട്ടയം വാകത്താനം സ്വദേശിയാണ്.
ഇന്നലെ രാവിലെ മുതലാണ് മണിക്കുട്ടനെ കാണാതായത്. പഞ്ചായത്ത് അധികൃതര്‍ ഭക്ഷണം നല്‍കാനായി എത്തിയപ്പോഴാണ് മണിക്കുട്ടന്‍ അവിടെയില്ലെന്ന കാര്യം വ്യക്തമായത്. കഴിഞ്ഞ ദിവസം വരെ സ്വകാര്യ ലോഡ്ജില്‍ സര്‍ക്കാര്‍ ക്വാറന്റീനിലായിരുന്നു.
പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ ഇയാള്‍ ചാടിപ്പോയതായി പരാതി നല്‍കിയിട്ടുണ്ട്. മണിക്കുട്ടനെതിരെ പോലീസ് പകര്‍ച്ചവ്യാധി നിയമവും മറ്റു വകുപ്പുകളും ചുമത്തി കേസ് എടുത്തു. കര്‍ണാടകയില്‍ നിന്ന് പാസില്ലാതെ തോല്‍പ്പെട്ടി വഴി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ഇയാളെ സര്‍ക്കാര്‍ ക്വാറന്റൈനില്‍ ആക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News