home bannerKeralaNews

ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. വിദേശത്ത് എത്തുന്നവരെ പ്രാഥമികമായ പരിശോധനകള്‍ നടത്തിയതിന് ശേഷം വീട്ടില്‍ സൗകര്യമുണ്ടെങ്കില്‍ ഹോം ക്വാറന്റൈന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിദേശത്ത് നിന്ന് എത്തുന്നവരുടെ സത്യവാങ്മൂലം വാങ്ങിയാവും ഹോം ക്വാറന്റൈന്‍ അനുവദിക്കുക. ഇവര്‍ കൃത്യമായി ക്വാറന്റൈന്‍ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആരോഗ്യവകുപ്പിനും പോലീസിനുമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ക്വാറന്റൈന്‍ സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം. പെയ്ഡ് ക്വാറന്റൈന്‍ സൗകര്യവും തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ ഹോം ക്വാറന്റൈന്‍ സംബന്ധിച്ച് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ സത്യവാങ്മൂലം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button