Home-bannerKeralaNewsRECENT POSTSTop Stories
പി.എസ്.സി പരീക്ഷകള്‍ ഇനിമുതല്‍ മലയാളത്തിലും; തത്വത്തില്‍ അംഗീകാരമായി
തിരുവനന്തപുരം: പി.എസ്.എസി പരീക്ഷകള്‍ ഇനി മുതല്‍ മലയാളത്തിലും നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ പിഎസ്സി ചെയര്‍മാന്‍ എം.കെ.സക്കീറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ ധാരണയായത്. ഇതിനായുള്ള പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നു എല്ലാ സര്‍വകലാശാലാ വൈസ്ചാന്‍സലര്‍മാരുടെയും യോഗം വിളിക്കുമെന്നും ചര്‍ച്ചയ്ക്കു സേഷം പുറത്തെത്തിയ പിഎസ്സി ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പരീക്ഷകള്‍ മലയാളത്തില്‍ കൂടി നടത്തണമെന്ന ആവശ്യം ഉന്നയിച്ച് പിഎസ്‌സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന നിരാഹാര സമരം പത്തൊന്‍പത് ദിവസം പിന്നിടുമ്പോഴാണ് ഈ തീരുമാനം വരുന്നത്. കഴിഞ്ഞ മാസം 29 നാണ് പിഎസ്‌സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News