KeralaNewsUncategorized

പി.എസ്.സി സമരം ഒത്തുതീര്‍പ്പിന് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ചര്‍ച്ച,പുതിയ ആവശ്യങ്ങളുമായി സമരക്കാര്‍

തിരുവനന്തപുരം:പി​എ​സ്‌​സി റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ന​ട​ത്തി​യ ആ​ദ്യ​ഘ​ട്ട ച​ര്‍​ച്ച​യി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30ന് ​ആ​രം​ഭി​ച്ച ച​ർ​ച്ച പു​ല​ർ​ച്ചെ 1.15 വ​രെ തു​ട​ർ​ന്നെ​ങ്കി​ലും ഒ​ത്തു​തീ​ർ‌​പ്പാ​യി​ല്ല. ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കും വ​രെ സ​മ​രം ചെ​യ്യു​മെ​ന്ന് ച​ര്‍​ച്ച​യ്ക്ക് ശേ​ഷം പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ള്‍ സ​മ​രം ചെ​യ്യു​ന്ന​വ​രു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നു മു​ഖ്യ​മ​ന്ത്രി ഓ​ഫീ​സ് റാ​ങ്ക് ഹോ​ള്‍​ഡേ ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളെ ച​ർ​ച്ച​യ്ക്കാ​യി വി​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. റാ​ങ്ക് ഹോ​ള്‍​ഡ​ര്‍​മാ​രു​ടെ ആ​വ​ശ്യം അ​നു​ഭാ​വ​പൂ​ര്‍​വം പ​രി​ഹ​രി​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​ക​ള്‍ വ്യ​ക്ത​മാ​ക്കി. ത​സ്തി​ക സൃ​ഷ്ടി​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ച് രേ​ഖ​യാ​യി ന​ല്‍​കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു.

ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി ല​ഭി​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ല്‍ നി​ന്നും ഉ​റ​പ്പ് ല​ഭി​ക്ക​ണ​മെ​ന്നു​മാ​ണ് സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം. എ​ല്‍​ഡി എ​ഫി​ന്‍റെ വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​തു വി​ധേ​ന​യും സ​മ​രം ഒ​ത്തു​തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് സി​പി​എം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker