Home-bannerKeralaNews
വാനിലുയർന്നത് കറുത്ത ബലൂണുകളും കരിങ്കൊടിയും , അമിത് ഷായ്ക്കെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം
ബാംഗ്ലൂര്‍ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം. ഹുബ്ബള്ളിയില്‍ നിയമത്തെ അനുകൂലിച്ച് നടത്തിയ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അമിത് ഷായ്‌ക്കെതിരെ കറുത്ത ബലൂണുകളും കൊടിയും ആകാശത്ത് പറത്തി, ഗോ ബാക്ക് വിളികളുമായാണ് പ്രതിഷേധിച്ചത്.
മോദി സര്‍ക്കാര്‍ ഭരണഘടനയെ തകര്‍ക്കുകയാണെന്നും മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടികാട്ടി.പ്രതിഷേധം കനത്തതോടെ നിരവധിപേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കമുള്ളവരും പ്രതിഷേധനത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നു.സവിദാന്‍ സംരക്ഷണ സമിതി എന്ന പേരിലുള്ള ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്തിയത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News