26.8 C
Kottayam
Wednesday, May 8, 2024

കോട്ടയത്ത് കന്നുകാലി ഫാമിൻ്റെ മറവിൽ നിരോധിത പുകയില നിർമ്മാണ യൂണിറ്റ്;പിടികൂടിയത് 2250 കിലോ ഹാൻസും, 100 കിലോ വ്യാജ ഹാൻസ് പൊടിയും

Must read

കോട്ടയം: കുറുവിലങ്ങാട്ട് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു വില്‍പ്പന നടത്തിയിരുന്ന ചെറുകിട ഫാക്ടറി പൊലീസ് കണ്ടെത്തി. കന്നുകാലി ഫാമിന്‍റെ മറവിലായിരുന്നു പുകയില ഉല്‍പന്നങ്ങളുടെ നിര്‍മാണം. ഇരുപത്തിയഞ്ചു ലക്ഷത്തിലേറെ രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളും ഇവിടെ നിന്ന് കണ്ടെത്തി.ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ അതിരംമ്പുഴ സ്വദേശി ജഗൻ ജോസ് (30), കുമ്മനം സ്വദേശി ബിബിൻ വർഗീസ് (36) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു.ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും, വൈക്കം ഡിവൈഎസ്പി എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.

ചാക്കു കണക്കിന് പുകയില ഉല്‍പന്നങ്ങള്‍,പുകയില ഉല്‍പന്നങ്ങള്‍ പായ്ക്ക് ചെയ്യാനായി തയാറാക്കിയ കവറുകള്‍. ഒപ്പം പായ്ക്കിങ്ങിനായി പ്രത്യേക യന്ത്രവും.  ചെറുകിട വ്യവസായ സംരംഭം പോലെയാണ് പുകയില ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്.കുറുവിലങ്ങാട് ടൗണില്‍ നിന്ന് കഷ്ടിച്ച് രണ്ടു കിലോ മീറ്റര്‍ മാത്രം ദൂരമേയുളളു കാളിയാര്‍ കാവ് എന്ന സ്ഥലത്തേക്ക്. ഇവിടെ ആളൊഴിഞ്ഞ റബര്‍ തോട്ടത്തിനു നടുവിലായിട്ടായിരുന്നു കഴിഞ്ഞ ആറു മാസത്തിലേറെയായി ലഹരി നിര്‍മാണ യൂണിറ്റിന്‍റെ പ്രവര്‍ത്തനം. 

കന്നുകാലി ഫാമിന്‍റെ മറവിലായിരുന്നു ലഹരി നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. മൂന്ന് ആടുകളും ഒരു പശുവും ഒരു പശുക്കിടാവും ഇവിടെ ഉണ്ടായിരുന്നു. ഫാം നടത്താനെന്ന പേരിലാണ് രണ്ടു പേര്‍ ചേര്‍ന്ന് സ്ഥലം വാടകയ്ക്ക് എടുത്തതെന്ന് സ്ഥലം ഉടമ പൊലീസിനെ അറിയിച്ചു.രാത്രി കാലങ്ങളിലായിരുന്നു പായ്ക്കിംഗ്. പിന്നീട് നാട്ടുകാര്‍ക്ക് സംശയമൊന്നും തോന്നാത്ത വിധം കാലിത്തീറ്റ ചാക്കുകളിലാണ് ലഹരി ഉല്‍പന്നങ്ങള്‍ പുറത്തേക്ക് കടത്തിയിരുന്നത്. കോട്ടയം,എറണാകുളം,ആലപ്പുഴ ജില്ലകളില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പോയിരുന്നത് ഇവിടെ നിന്നാണെന്നാണ് പൊലീസ് നിഗമനം.

കുറവിലങ്ങാട് നടന്ന റെയ്ഡിൽ പിടികൂടിയത് 2250 കിലോ ഹാൻസും, 100 കിലോയോളം പായ്ക്കറ്റിലാക്കാനുള്ള പൊടിയും പൊലീസ് സംഘം പിടിച്ചെടുത്തത്. ലക്ഷക്കണക്കിന് രൂപയുടെ നിരോധിത ലഹരി ഉല്പന്നങ്ങളും, നിർമ്മാണ സാമഗ്രികളുമാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.

ഹാൻസ് പാക്ക് ചെയ്യുന്നതിനുള്ള രണ്ടായിരത്തോളം പാക്കറ്റുകളും, 11 നമ്പർ റോളുകളും, പാക്കിംങ് മിഷ്യനും , മിക്‌സിങ് മിഷ്യനും പൊലീസ് സംഘം പിടിച്ചെടുത്തു. കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ നിർമ്മൽ ബോസ്, എസ്.ഐ ശശിധരൻ, എസ്.ഐ ടി.അനിൽകുമാർ, എസ്.ഐ സുരേഷ്‌കുമാർ, എസ്.ഐ തോമസ് ജോസഫ്, എ.എസ്.ഐ ഡി.അജി, എ.എസ്.ഐ ബി.പി വിനോദ്, സിവിൽ പൊലീസ് ഓഫിസർ ഷുക്കൂർ, രഞ്ജിത്ത്, ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ സജീവ് ചന്ദ്രൻ, സീനിയർ സിപിഒ ശ്രീജിത്ത് ബി.നായർ, തോംസൺ കെ.മാത്യു, കെ.ആർ അജയകുമാർ, അരുൺ എസ്, അനീഷ് വി.കെ , ഷെമീർ സമദ് എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week