EntertainmentNationalNews

ആമിർ ഖാന്റെ പുതിയ ചിത്രത്തിൽ നിന്ന് നിർമാതാവ് പിൻമാറി, സിനിമയിൽ നിന്നും ഇടവേള എടുക്കാനൊരുങ്ങി താരം?

മുംബൈ:’ലാൽ സിംഗ് ഛദ്ദ’യുടെ ബോക്‌സോഫീസിലെ തകർച്ചയ്ക്ക് പിന്നാലെ ആമിർ ഖാന്റെ അടുത്ത ബിഗ് ബ‌ഡ്‌ജറ്റ് ചിത്രമായ ‘മോഗുളി’ൽ നിന്ന് നിർമാതാവ് പിൻമാറി. ‘ലാൽ സിംഗ് ഛദ്ദയി’ൽ നല്ല പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ആദ്യ ദിനം മുതൽ നെഗറ്റീവ് റിവ്യൂസാണ് ചിത്രത്തിന് ലഭിച്ചത്.

49 കോടി രൂപയാണ് ആദ്യവാരം ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. ‘ലാൽ സിംഗ് ഛദ്ദ’യുടെ പരാജയമാണ് നിർമാതാക്കളുടെ പിന്മാറ്റതിന് കാരണമെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ പരാജയത്തിന് ശേഷം ആമിർ ഖാൻ കരിയറിൽ ഒരു ഇടവേള എടുക്കുമെന്നും സൂചനകളുണ്ടായിരുന്നു. പക്ഷേ ഔദ്യാേഗികമായി ആമിർഖാൻ ഇതിനോട് പ്രതികരിച്ചിട്ടില്ല.

ഗുൽഷൻ കുമാറിന്റെ ജീവചരിത്രമാണ് ‘മൊഗുൾ’. ടി സിരീസ് ആണ് ചിത്രം നിർമിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സൂഭാഷ് കപൂറിനെയാണ് ചിത്രത്തിന്റെ സംവിധായകനായി നിശ്ചയിച്ചിരുന്നത്. അതേസമയം, ഇന്ത്യയിൽ തകർന്നിട്ടും അന്താരാഷ്ട്ര തലത്തിൽ വൻ നേട്ടമാണ് ‘ലാൽ സിംഗ് ഛദ്ദ’യ്ക്ക് ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button