Home-bannerKeralaNews
പാലക്കാട് ജില്ലയില്‍ സ്വകാര്യബസ് തൊഴിലാളികള്‍ പണിമുടക്കുന്നു; വലഞ്ഞ് ജനം
പാലക്കാട്: പാലക്കാട് ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കുന്നു. ഡി.എകുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഡി.എ കുടിശികയുടെ രണ്ട് ഘടുവെങ്കിലും ഉടനെ നല്‍കിയാല്‍ സമരത്തിനിറങ്ങില്ലെന്ന് തൊഴിലാളി സംഘടനാ പ്രതിനിധികള്‍ അറിയിച്ചെങ്കിലും ബസുടമകള്‍ വഴങ്ങിയില്ല.
ബസ് ചാര്‍ജ് വര്‍ധനവിന് ശേഷം ഡിഎ വര്‍ധനവ് നടപ്പിലാക്കാം എന്ന നിലപാടാണ് ബസുടമകള്‍ സ്വീകരിച്ചത്. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി തുടങ്ങിയ സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന മേഖലയായതിനാല്‍ ജനജീവിതത്തെ സമരം സ്തംഭിപ്പിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News