Home-bannerKeralaNewsRECENT POSTS
കോട്ടയത്ത് 20ന് സ്വകാര്യ ബസ് പണിമുടക്ക്
കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് കോട്ടയം ജില്ലയില്‍ നവംബര്‍ ഇരുപതിന് സ്വകാര്യ ബസുകള്‍ പണിമുടക്കുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. പണിമുടക്കിന് മുന്നോടിയായി ബുധനാഴ്ച കളക്‌ട്രേറ്റിലേക്കും 13ന് സെക്രട്ടറിയേറ്റിലേക്കും മാര്‍ച്ചും ധര്‍ണ്ണയും നടത്തും. ഇന്ധനവില വര്‍ധനവ്, ചേസിസ് ഇന്‍ഷുറന്‍സ്, പ്രീമിയം, സ്‌പെയര്‍പാര്‍ട്‌സ്, ജീവനക്കാരുടെ വേതനം തുടങ്ങിയവയുടെ അമിത വില വര്‍ധനവിനെ തുടര്‍ന്ന് സ്വകാര്യ ബസ് വ്യവസായം കടുത്ത സാമ്പത്തിയ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News