Home-bannerKeralaNewsRECENT POSTS
തിരുവനന്തപുരത്ത് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച പ്രതികള്‍ക്കെതിരെ കേസെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക്. തിങ്കളാഴ്ചയാണ് ബീമാപ്പള്ളി – പൂന്തുറ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരനെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ബസ്സിലെ യാത്രക്കാരിയായ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പരുക്കേറ്റ ബസ് ജീവനക്കാരന്‍ കിരണ്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്പതോളം ബസുകള്‍ പണിമുടക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News