Home-bannerKeralaNewsRECENT POSTS
കോട്ടയം നഗരത്തില്‍ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് തെറിപ്പിച്ചു; യാത്രക്കാരന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് റോഡരികില്‍ നിര്‍ത്തിവെച്ചിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 2.45ന് ശാസ്ത്രി റോഡിലായിരിന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ യാത്രക്കാരന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പാലാ ഇല്ലിയ്ക്കല്‍ കൊന്നയ്ക്കല്‍ വീട്ടില്‍ അജിത്ത്(21) ആണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്.
കോട്ടയം- പള്ളിക്കത്തോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ലാല്‍ ബ്രദേഴ്‌സ് എന്ന ബസാണ് അപകടമുണ്ടാക്കിയത്. ശാസ്ത്രി റോഡിനും ലോഗോസിനും ഇടയിലുള്ള കയറ്റത്തില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഫോണ്‍ വിളിക്കുകയായിരുന്ന അജിത്തിനെ പിന്നില്‍ നിന്ന് വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News