EntertainmentHome-bannerTop Stories
‘ചെ ഇതു മോശമായിപ്പോയി’ ചെഗുവേരയ്ക്ക് പിറന്നാള്‍ ആശംസിച്ച പൃഥ്വിരാജിന് സോഷ്യല്‍ മീഡയയില്‍ രൂക്ഷ വിമര്‍ശനം
വിപ്ലവനായകന്‍ ചെഗുേവരയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് നടന്‍ പൃഥ്വിരാജ്. ഫേസ്ബുക്കിലൂടെയാണ് പൃഥ്വി ചെഗുവേരയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്. നിരവധി ആരാധകര്‍ പൃഥ്വിരാജിന്റെ പോസ്റ്റിനു താഴെ ചെഗുേവരയ്ക്ക് ജന്മദിന ആശംസകളുമായി എത്തിയിട്ടുണ്ട്. അതേസമയം താരത്തിന്റെ ആശംസയില്‍ കമന്റിലൂടെ വിയോജിപ്പ് അറിയിച്ചും കമന്റുകള്‍ വരുന്നുണ്ട്.
‘മിസ്റ്ററര്‍ പൃഥ്വിരാജ് താങ്കളുടെ പേജ് ഞാന്‍ അണ്‍ലൈക്ക് ചെയ്യുന്നു. ഞങ്ങളുടെ വീര സവര്‍ക്കരുടെ ജന്മദിനത്തില്‍ ആശംസ പോയിട്ട് ആങ്ങേര്‍ക്ക് പട്ടിയുടെ വില പോലും കൊടുക്കാത്ത താങ്കള്‍ ഈ കമ്മിക്കു ആശംസകള്‍ അര്‍പ്പിച്ചത് ഒട്ടും ഉചിതമല്ല.’, ചെ ഇതു മോശമായിപ്പോയി’, ‘കേരളം എന്ന് കേട്ടിട്ടു പോലും ഇല്ലാത്ത ഇയാളെ ഒക്കെ! കഷ്ട്ം കെ.കേളപ്പന്‍ ഇഷ്ടം എ.കെ.ജി ഇഷ്ടം’ എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News