ജയിലില്‍ അനുവദിച്ച ‘സ്വകാര്യ സന്ദര്‍ശനത്തിന്’ ഭാര്യയെത്തിയില്ല; സ്വന്തം ലിംഗം മുറിച്ച് തടവുകാരന്‍!
ക്രിസ്മസ് ദിനത്തില്‍ പ്രത്യേകമായി അനുവദിച്ച ‘സ്വകാര്യ സന്ദര്‍ശനത്തിന്’ ഭാര്യ എത്താതിരുന്നതിന്റെ ദേഷ്യത്തില്‍ ലിംഗം ച്ഛേദിച്ച് തടവുകാരന്‍. സൗത്ത് വെസ്റ്റ് സ്‌പെയിനിലെ പ്യൂര്‍ട്ടോ ഡി സാന്റയിലുള്ള ജയിലിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വിവാഹിതരായ പങ്കാളികള്‍ക്ക് സ്വകാര്യ നിമിഷങ്ങള്‍ ചിലവഴിക്കുന്നതിനും ലൈംഗിക കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിനുമടക്കം പ്രത്യേകമായി അനുവദിക്കുന്ന അധിക സമയമാണിത്.
ക്രിസ്മസ് ദിനത്തിലും ഇതുപോലെ കോണ്‍ജുഗല്‍ വിസിറ്റിന് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ തന്റെ ഭാര്യ സന്ദര്‍ശനത്തിന് വിസ്സമ്മതിച്ചു എന്നറിഞ്ഞ തടവുകാരന്‍ ലിംഗം മുറിച്ചു മാറ്റുകയായിരുന്നു എന്നാണ് യുകെ മാധ്യമമായ ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രക്തത്തില്‍ കുളിച്ച നിലയിലാണ് ജയില്‍ അധികൃതര്‍ ഇയാളെ കണ്ടെത്തുന്നത്. ഉടന്‍ തന്നെ ജയിലിലെ ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റി. ഇയാളുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുറിച്ചു മാറ്റിയ അവയവം തുന്നിച്ചേര്‍ത്തോ എന്ന കാര്യം സംബന്ധിച്ച് വ്യക്തതയില്ല. തടവുകാരന്റെ പേരടക്കമുള്ള വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ എന്തിനാണ് തടവില്‍ കഴിയുന്നതെന്നോ ഇയാള്‍ക്ക് മാനസികമായി പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ട്.