ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റോഡിയോ പ്രഭാഷണ പരമ്പര ‘മന്‍ കി ബാത്’ ഇന്ന്. പരിപാടിയുടെ 64ാമത്തെ എപ്പിസോഡാണ് ഇന്ന് നടക്കുന്നത്.
മാര്‍ച്ച് 29നായിരുന്നു കഴിഞ്ഞ എപ്പിസോഡ്. ഇതില്‍ കോവിഡ് വ്യാപനം, പ്രതിരോധം, കരുതല്‍ നടപടികള്‍ തുടങ്ങിയവയില്‍ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്.
മാര്‍ച്ച് 24ന് രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ മാത്രം കഴിഞ്ഞുള്ള അന്നത്തെ ‘മന്‍ കി ബാതി’ല്‍, ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരണമെന്ന് പ്രധാനമന്ത്രി ഒന്നിലേറെ തവണ ആവശ്യപ്പെട്ടിരുന്നു.
പിന്നീട് അടച്ചുപൂട്ടല്‍ മേയ് മൂന്ന് വരെ നീട്ടുകയും ചെയ്തു. ഇത്തവണത്തെ ‘മന്‍ കി ബാത്തി’ലും കൊവിഡ് തന്നെയായിരിക്കും പ്രധാന വിഷയമെന്നാണ് സൂചനകള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News