‘കുടുക്ക് പൊട്ടിയ കുപ്പായ’ത്തിന് ചുവട്‌വെച്ച് വൈദികന്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലെ ‘കുടുക്ക് പൊട്ടിയ കുപ്പായം’ എന്ന ഗാനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഗാനത്തിന് ചുവട്‌വെച്ച് നിരവധി പേര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിന്നു. ഇപ്പോഴിത ഗാനത്തിന് ചുടവുവെക്കുന്ന വൈദികന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പുരോഹിതനൊപ്പം മറ്റു രണ്ടുപേരും നൃത്തം ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ മാത്യു കിഴക്കേച്ചിറ എന്ന വൈദികനാണ് പാട്ടിനൊപ്പം ഡാന്‍സ് കളിക്കുന്നത്. രാജേഷ് ജോസഫ് എന്നയാളാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ആദ്യം പങ്കുവെച്ചത്. പിന്നീട് നിവിന്‍ പോളി ആക്ടര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലും ഇത് പങ്കുവെക്കപ്പെടുകയുണ്ടായി. ഇത് നിവിന്റെ ഔദ്യോഗിക പേജാണോ എന്ന് വ്യക്തമല്ല. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഈ ഗാനത്തിന്റെ രചന മനു മഞ്ജിത്താണ്. വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്. നിവിന്‍ പോളിയും നയന്‍താരയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.
https://www.instagram.com/tv/B2eUwMRlAuI/?utm_source=ig_web_copy_link