പ്രസവത്തിനായി പ്രവേശിപ്പിച്ച ആശുപത്രി മുറിയില്‍ പൂര്‍ണ്ണ ഗര്‍ഭിണിയുടെ നൃത്തം! സോഷ്യല്‍ മീഡിയയില്‍ വൈറലായി കോഴിക്കോട്ടുകാരി സ്വാതി കൃഷ്ണ
കോഴിക്കോട്: പ്രസവത്തിനായി ആശുപത്രി മുറിയില്‍ പ്രവേശിപ്പിച്ച പൂര്‍ണ്ണ ഗര്‍ഭിണിയുടെ നൃത്തം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. കോഴിക്കോട് ചേവരമ്പലം സ്വദേശി സ്വാതി കൃഷ്ണയാണ് പൂര്‍ണഗര്‍ഭിണിയായിരിക്കെ ആശുപത്രി മുറിയില്‍ നൃത്തം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. പ്രസവത്തിന് തൊട്ടുമുന്‍പുള്ള ദിവസമായിരുന്നു നൃത്തം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ തരംഗമായികഴിഞ്ഞു. രണ്ടുമാസം മുമ്പെടുത്ത ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
നൃത്തം ചെയ്യണമെങ്കില്‍ ചെയ്‌തോളൂ എന്ന ഡോക്ടറുടെ വാക്കാണ് ആശുപത്രി മുറിയില്‍ നാലര മിനിറ്റ് നൃത്തം ചെയ്യാന്‍ ധൈര്യം നല്‍കിയത് എന്നാണ് നൃത്താധ്യാപിക കൂടിയായ സ്വാതി പറയുന്നത്. മകളുടെ സ്വന്തം അമ്മ തന്നെയാണ് മകളുടെ നൃത്തം മൊബൈലില്‍ ചിത്രീകരിച്ചത്. ഗര്‍ഭകാലത്ത് മൂന്നാം മാസം വരെ സ്വാതി നൃത്തം ചെയ്തിരുന്നു. മകളേയും നര്‍ത്തകിയാക്കണമെന്നാണ് സ്വാതിയുടെ ആഗ്രഹം.