മൂര്‍ഖന്‍ കുഞ്ഞിനെ കൈയ്യിലിട്ട് അമ്മാനമാടി നടി പ്രവീണ! വീഡിയോ വൈറല്‍
വീട്ടിലെത്തിയ കുഞ്ഞന്‍ അതിഥിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി നടി പ്രവീണ. അതിഥി അത്ര നിസാരക്കാനല്ല, മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞിനെയാണ് പ്രവീണ കൈകളില്‍ എടുത്ത് താലോലിച്ചത്. ഇതിന്റെ ചിത്രങ്ങളും വിഡിയയോയും നടി തന്റെ യുട്യൂബ് ചാനലിലൂടെ അപ്ലോഡ് ചെയ്തു.
തന്റെ കോഴിക്കൂടിന്റെ അരികിലാണ് നടി പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ പൂജപ്പുരയുള്ള സതിയെ വിളിക്കുകയായിരുന്നു. സതി വന്ന് പരിശോധിച്ചപ്പോഴാണ് മൂര്‍ഖന്‍ കുഞ്ഞിനെ കണ്ടെത്തുന്നത്. സതി അരികില്‍ ഉള്ളതുകൊണ്ടുതന്നെ പ്രവീണയുടെ പേടിയും പമ്പ കടന്നു.
പിന്നീട് സംസാരം പാമ്പിനെ കൈകളില്‍ എടുത്തു. സാധാരണ പാമ്പിനെ കണ്ടാല്‍ ആളുകള്‍ ഭയത്തോട് കൂടി ഉപദ്രവിക്കാറാണ് പതിവെന്ന് ആ സമീപനം മാറ്റണമെന്ന് നടി വീഡിയോയില്‍ പറയുന്നു.
പാമ്പിനെ കയ്യിലെടുത്തുള്ള ചിത്രങ്ങള്‍ തന്റെ ഫെയ്സ്ബുക്ക് പേജിലും നടി പോസ്റ്റ് ചെയ്തിരുന്നു. നിരവധി ആളുകളാണ് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തിയത്.