പ്രണവിന്റെയും ഷഹാനയുടേയും അനശ്വര സ്‌നേഹത്തിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
പ്രണയത്തിന് അതിര്‍ വരമ്പുകളില്ലെന്ന് കാട്ടിത്തന്ന ഇരിങ്ങാലക്കുട സ്വദേശി പ്രണവും തിരുവനന്തപുരംകാരി ഷഹാനയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. അപകടത്തില്‍ പരുക്ക് പറ്റി നെഞ്ചിന് താഴേക്ക് തളര്‍ന്നു പോയ പ്രണവിനെ സ്വീകരിക്കാന്‍ ഷഹാന കാണിച്ച ആ നല്ലമനസിന് സോഷ്യല്‍ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇരുവരുടേയും വിവാഹ വീഡിയോയും സോഷ്യല്‍ മീഡയകളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
ആറു വര്‍ഷം മുമ്പ് നടന്ന ഒരു ബൈക്ക് ആക്സിഡന്റില്‍ പരുക്ക് പറ്റി നെഞ്ചിന് താഴെ മുഴുവന്‍ തളര്‍ന്ന് കിടപ്പിലായ പ്രണവിന് ഫേസ്ബുക്കിലൂടെയാണ് ഷഹാന പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് ഇഷ്ടത്തിന് വഴിമാറി. തന്റെ ഇഷ്ടം ഷഹാന വീട്ടില്‍ പറഞ്ഞെങ്കിലും സമ്മതം ലഭിച്ചില്ല. തുടര്‍ന്ന് തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്ന് ഷഹാന ബസില്‍ കയറി പ്രണവിന്റെ അടുത്ത് എത്തുതകയായിരിന്നു.
പ്രണവിന്റെ നിലവിലത്തെ അവസ്ഥയെ കുറിച്ച് വീട്ടുകാരും പ്രണവും ഷഹാനയെ പറഞ്ഞ് ബോധ്യപ്പെടുത്തി. വീട്ടില്‍ തിരിച്ചെത്തിക്കാം എന്ന് പറഞ്ഞെങ്കിലും ഷഹാന മടങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയും ചൊവ്വാഴ്ച കൊടുങ്ങല്ലൂരിലെ ആലാ ശങ്കരനാരായണ ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹിതരാകുകയും ആയിരിന്നു. വീല്‍ ചെയറില്‍ ഇരുന്നാണ് പ്രണവ് താലികെട്ടി സിന്ദൂരം തൊട്ട് ഷഹാനയെ ജീവിത പങ്കാളിയാക്കിയത്.
എന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കില്ല എന്ന് കരുതിയിരുന്ന കാര്യം ഇന്ന് ദൈവം എനിക്ക് സാധിച്ചു തരുവാന്‍ പോകുന്നു.എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാകണം….ഇങ്ങനെ ഒരു കുറിപ്പ് പ്രണവും ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹ ഫോട്ടോകള്‍ ഫെയ്സ് ബുക്കില്‍ വൈറലാകുന്നത്. പ്രണവിനെ കുറിച്ച് മുമ്പും സോഷ്യല്‍ മീഡിയ സജീവമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. വീല്‍ ചെയറില്‍ കഴിയുമ്പോഴും രാഷ്ട്രീയത്തിലും സജീവമാണ് പ്രണവ്.