CrimeKeralaNews

കോളജ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവ ഡോക്ടര്‍ അറസ്റ്റില്‍

തൊടുപുഴ: സ്വകാര്യ കോളജ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവ ഡോക്ടര്‍ അറസ്റ്റില്‍. കൊട്ടാരക്കര നിലമേല്‍ കരിയോട് അല്‍ഹുദാ വീട്ടില്‍ ലത്തീഫ് മുര്‍ഷിദിനെ (26) ആണ് അറസ്റ്റിലായത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് ലത്തീഫ് മുഹമ്മദ്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ, വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.പിന്നീട്, വിവാഹം കഴിക്കണമെങ്കില്‍ അഞ്ചു കോടി രൂപ വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, പെണ്‍കുട്ടി പൊലീസില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു.

കരിങ്കുന്നം എസ്.എച്ച്.ഒ പ്രിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കോഴിക്കോട് രാമനാട്ടുകരയില്‍ ഹോട്ടലിന്റെ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ (Mobile camera in the bathroom) പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. ഹോട്ടല്‍ തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി തുഫൈല്‍ രാജയാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

രാമനാട്ടുകര സ്വദേശിനിയായ വീട്ടമ്മയും കുടുംബവും രാമനാട്ടുകര പാരഡൈസ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു. ശുചിമുറിയില്‍ പോയ വീട്ടമ്മ ജനലിനോട് ചേര്‍ന്ന് വച്ച നിലയില്‍ മൊബൈല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മൊബൈല്‍ എടുത്ത് പുറത്തിറങ്ങുകയും ഫറോക്ക് പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഫോണ്‍ കസ്റ്റഡയില്‍ എടുത്തു.

എന്നാല്‍ ആരുടെ ഫോണ്‍ ആണ് ഇതെന്ന് ആദ്യ ഘട്ടത്തില്‍ വ്യക്തമായിരുന്നില്ല. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഫോണ്‍ കാണാനില്ലെന്ന് തുഫൈല്‍ രാജ തന്നെ ഹോട്ടലുടമയോട് പരാതി പറഞ്ഞു. തുടര്‍ന്ന് ഫോണിലേക്ക് വിളിച്ച് നോക്കാന്‍ ഉടമ ആവശ്യട്ടു. സ്റ്റേഷനില്‍ വച്ചിരുന്ന ഫോണ്‍ എടുത്ത പൊലീസുകാരന്‍ സംസാരിച്ചപ്പോഴാണ് ഉടമ തുഫൈല്‍ രാജ ആണെന്ന് മനസിലായത്. തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കൂടുതല്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒരു മാസം മുന്‍പാണ് തുഫൈല്‍ രാജ ഹോട്ടലില്‍ ജോലിക്കെത്തിയതെന്നും ഇയാളം പിരിച്ച് വിട്ടതായും ഹോട്ടലുടമ പറഞ്ഞു. ഇയാളുടെ ഫോണില്‍ ശുചിമുറയില്‍ നിന്ന് പകര്‍ത്തിയതെന്ന് കരുതുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ക്ഷേത്രദര്‍ശനത്തിന് പോയ വയോധികയുടെ നാലര പവന്റെ മാല കവര്‍ന്ന (Chain nsatching) കേസില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍. വണ്ടാനം കാട്ടുമ്പുറം വെളിവീട്ടില്‍ കോയാമോന്‍ (ഫിറോസ് -35), പുളിങ്കുന്ന് കായല്‍പുറം പാലപാത്ര വീട്ടില്‍ ബാബുരാജ് (33) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 18 ന് രാവിലെ എട്ട് മണിയോടുകൂടി രാമപുരം ഇടശ്ശേരി വീട്ടില്‍ കമലമ്മ (70) ചെറുമകനോടൊപ്പം രാമപുരം ക്ഷേത്രത്തിലേക്ക് പോകും വഴി ബൈക്കിലെത്തി കോയമോന്‍ വിദഗ്ധമായി മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു.

തിരുവല്ലയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് 18ന് പുലര്‍ച്ചെ കോയമോന്‍ രാമപുരത്ത് എത്തിയത്. അതിനുശേഷം ബൈക്ക് തോട്ടപ്പള്ളിയില്‍ ഉപേക്ഷിക്കുകയും പിന്നീട് പ്രതിയുടെ സുഹൃത്തായ ബാബുരാജ് എത്തി ബൈക്ക് കൊണ്ടുപോവുകയും തണ്ണീര്‍മുക്കത്ത് ടൂവീലര്‍ വര്‍ക്ക് ഷോപ്പില്‍ പെയിന്റ് ചെയ്യുന്നതിനായി ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണ്ണം വില്‍ക്കുന്നത് ബാബുരാജ് ആയിരുന്നു. പുളിങ്കുന്നില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാന്‍ ശ്രമിച്ചത്തിനുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ബാബുരാജ്.

സ്വര്‍ണം വിട്ടുകിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് ഇവരുടെ പതിവ്. കോയമോന്‍ ഇപ്പോള്‍ കരൂരില്‍ വാടക വീട്ടിലാണ് താമസം. കായംകുളം ഡി വൈ എസ് പി അലക്‌സ് ബേബിയുടെ നിര്‍ദ്ദേശനുസരണം കരീലകുളങ്ങര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധിലാലിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചു നിരവധി സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ രേഖകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.

കരീലകുളങ്ങര സബ് ഇന്‍സ്‌പെക്ടര്‍ ഷഫീഖ്, പോലീസ് ഉദ്യോഗസ്ഥരായ ഗിരീഷ് എസ് ആര്‍, മണിക്കുട്ടന്‍, ഇയാസ്, ഷാജഹാന്‍, നിഷാദ്, ദീപക്, വിഷ്ണു, അനീഷ്, സജീവ്, അരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker