മലപ്പുറം: 32 വര്‍ഷം പോസ്റ്റുമാനായിരുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് തപാല്‍പെട്ടി ചിഹ്നത്തില്‍. മലപ്പുറം കരുവാരകുണ്ട് ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കല്‍കുണ്ടില്‍ നിന്ന് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാത്യൂസാണ് തപാല്‍പെട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്.
കല്‍ക്കുണ്ടില്‍ 1978ല്‍ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് ആരംഭിച്ചത് മുതല്‍ ഇവിടത്തെ പോസ്റ്റുമാനാണ് മാത്യൂസ്. കല്‍കുണ്ടിലെ ഒരു കല്ലിനുമറിയാം മാത്യുസിന്റെ ചലനങ്ങള്‍. അത്രമേല്‍ ഈ നാടിന്റെ വാര്‍ത്താ വിനമയ കേന്ദ്രമായിരുന്നു ഈ മനുഷ്യന്‍.
സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്ത ഈ പോസ്റ്റുമാന്‍ ഇപ്പോഴും ആളുകളിലേക്ക് കയറി ചെല്ലുകയാണ്. പണ്ട് നല്‍കിയ കത്തുകള്‍ക്ക് പകരം ഇത്തവണ തപാല്‍ പെട്ടിയില്‍ വോട്ട് നല്‍കണമെന്ന അഭ്യര്‍ത്ഥനയോടെയാണെന്ന് മാത്രം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News