KeralaNewsRECENT POSTS
ഏറ്റുമാനൂര്‍ പോക്‌സോ കേസില്‍ പ്രതിയായ സംഗീത അധ്യാപകന്‍ മരിച്ച നിലയില്‍
കോട്ടയം: പോക്സോ കേസില്‍ പ്രതിയായ സംഗീത അധ്യാപകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ സംഗീതാധ്യാപകനും വൈക്കം ആറാട്ടുകുളങ്ങര തെക്കന്‍ കോവില്‍ വീട്ടില്‍ നരേന്ദ്രബാബുവാണ്(51) മരിച്ചത്.
വീടിന് സമീപത്തെ പുരയിടത്തില്‍ തൂങ്ങി മരിച്ചനിലയിലാണ് നരേന്ദ്ര ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം കണ്ടെത്തിയ ആത്മഹത്യാക്കുറുപ്പില്‍ സ്‌കുളിലെ സുപ്രണ്ടും കൗണ്‍സിലറും ഡ്രൈവറും ചേര്‍ന്നു നടത്തിയ ഗൂഡാലോചനയെ തുടര്‍ന്നാണ് തന്നെ പോക്സോ കേസില്‍ കുടുക്കിയതെന്ന് പറയുന്നു. ഒക്ടോബര്‍ 23നാണ് വിദ്യാര്‍ഥിനികളുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News