FeaturedKeralaNews

‘ഒരു സെറ്റ് പൊറോട്ട’ പ്രതിസാംസ്‌കാരികതയുടെ ആന്ദോളനങ്ങള്‍,വൈറലായി മാറിയ ക്ലബ് ഹൗസ് അപാരത

കൊച്ചി:കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ‘ക്ലബ് ഹൗസ്’. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിലും കൊവിഡ് മഹാമാരിയിലും കുരുങ്ങി പൊതു ഇടങ്ങള്‍ നഷ്ടമാവുന്ന മനുഷ്യര്‍ക്ക് ശബ്ദത്തിലൂടെ ഗ്രൂപ്പായി ഇടപെടാന്‍ കഴിയുന്ന ആപ്പാണ് ക്ലബ് ഹൗസ്. ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് പോലെ പ്രചാരം കിട്ടിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വേറെയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ട്വിറ്റര്‍ പോലും ഇതിന്റെയൊക്കെ പിന്നിലാണ്. ഇപ്പോഴിതാ മുഖ്യധാരയിലേക്ക് ഉയരുകയാണ് സ്റ്റാര്‍ട്ടപ്പ് മാത്രമായി തുടങ്ങിയ ‘ക്ലബ് ഹൗസ്’ എന്ന ആപ്ലിക്കേഷന്‍. സോഷ്യല്‍ മീഡിയയില്‍ ആകെ തരംഗമായി മാറിയതോടെ ഇപ്പോള്‍ എല്ലാവരും തിരഞ്ഞുകൊണ്ടിരിക്കുന്ന ആപ്പാണ് ക്ലബ് ഹൗസ്. വെര്‍ച്വല്‍ റിയാലിറ്റിയില്‍ പൊതു ഇടങ്ങള്‍ സൃഷ്ടിക്കുകയെന്ന ഉദ്ദേശമാണ് ആപ്പിനുള്ളത്.

ആഗോളവത്കരണവും ആതമഹത്യകളുമെന്ന ഘടാഘടിയന്‍ വിഷയങ്ങള്‍ മുതല്‍ കോഴിക്കൂടും പൊറോട്ട ചര്‍ച്ചകളും ചളിയന്‍മാരുമൊകാകെ അടങ്ങുന്ന സറ്റയര്‍ ഗ്രൂപ്പുകളും ക്ലബ് ഹൗസിലുണ്ട്.പൊതുയോഗങ്ങളും കണ്‍വന്‍ഷനുകളുമൊക്കെ അന്യമായതോടെ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ചര്‍ച്ചകളില്‍ പങ്കെടുക്കാതെ ഉറക്കം വരാത്ത ടെലിവിഷന്‍ നിരീക്ഷകര്‍ക്കും ക്ലബ് ഹൗസില്‍ പഞ്ഞമില്ല.

‘ഒരു സെറ്റ് പൊറോട്ട പ്രതിസാംസ്‌കാരികതയുടെ ആന്ദോളനങ്ങള്‍’ എന്ന ക്ലാബ് ഹൗസ് ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയയി മാറിയിരിയ്ക്കുന്നത്.പൊറോട്ടയുടെ വ്യക്തിത്വത്തെ സമൂഹം കൂടുതലായി അംഗീകരിയ്ക്കണമെന്നാണ് ഒരാള്‍ പറയുന്നത്.പൊറോട്ടയുടെ സ്വതന്ത്ര വ്യക്തത്വമെന്ന ആവശ്യത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവരും പിന്തുണയ്ക്കുന്നു.ബംഗാളില്‍ നിന്നുള്ള തൊഴിലാളികളുടെ കടന്നുകയറ്റത്തോടെ വീശ് അടിച്ച പൊറോട്ട ലഭ്യമാകുന്നില്ലെന്നാണ് ഒരാളുടെ പരാതി. പലയിടങ്ങളിലും ചപ്പാത്തിയുണ്ടാക്കുന്ന ലാഘവത്തോടെ പരത്തിയുള്ള പൊറോട്ടയ്ക്ക് ലയറുകള്‍ നഷ്ടപ്പെട്ടുന്നത് ഗൗരവമുള്ള വിഷയമായാണ് മറ്റൊരാള്‍ കാണുന്നത്. ഇത് പൊറോട്ടയുടെ അന്തസത്തയില്ലാതാക്കുന്നു എന്നാണ് പരാതി.ഞാന്‍ വിചാരിയ്ക്കുന്ന രീതിയിലെ പൊറോട്ടയ്ക്ക് ആകാന്‍ പാടുള്ള നിലപാട് അംഗീകരിയ്ക്കാനില്ല എന്നാണാ വേറൊരാളുടെ മറുപടി.സ്വതതന്ത്രം വ്യക്തിത്വം നഷ്ടപ്പെടുത്താനുള്ള നീക്കങ്ങള്‍ ഫാസിസ്റ്റാണെന്നും മറ്റൊരാള്‍ പറയുന്നു.ചര്‍ച്ചയുടെ ശബ്ദരേഖ കേള്‍ക്കാം.

ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന, ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രം പ്രവേശിക്കാന്‍ കഴിയുന്ന ഒരു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണു ക്ലബ് ഹൗസ്. നിലവില്‍ ഇത് ബീറ്റാ വേര്‍ഷനാണ്. മറ്റ് ആപ്പുകളില്‍നിന്ന് ക്ലബ് ഹൗസ് എന്ന ആപ്പിനെ വ്യത്യസ്തമാക്കുന്നത് ക്ലബ് ഹൗസ് ഒരു ഓഡിയോ ചാറ്റ് ആപ്പാണ് എന്നതാണ്. അതുകൊണ്ടുതന്നെ ശബ്ദരൂപത്തില്‍ മാത്രമാണ് ഇതില്‍ മറ്റുള്ളവരുമായി ആശയം പങ്കുവയ്ക്കാന്‍ സാധിക്കുക. പ്രവേശിക്കുന്ന ഉപയോക്താക്കള്‍ക്ക് 5,000 പേരെ വരെ ഉള്‍ക്കൊള്ളിക്കാവുന്ന ചാറ്റ് റൂമുകള്‍ സൃഷ്ടിക്കാനും അതിലൂടെ ശബ്ദരൂപത്തില്‍ സംവദിക്കാനും സാധിക്കും. 2019 ല്‍ പോള്‍ ഡേവിസണ്‍, രോഹന്‍ സേത്ത് എന്നിവര്‍ ചേര്‍ന്നാണ് ഒരു സോഷ്യല്‍ മീഡിയ സ്റ്റാര്‍ട്ടപ്പായി ക്ലബ് ഹൗസ് ആരംഭിക്കുന്നത്. ടോക്ക്ഷോ എന്ന പേരില്‍ പോഡ്കാസ്റ്റുകള്‍ക്കായി ആദ്യം രൂപകല്‍പ്പന ചെയ്ത ഈ ആപ്ലിക്കേഷന്‍ ‘ക്ലബ് ഹൗസ്’ എന്ന് പുനര്‍നാമകരണം ചെയ്യുകയും 2020 മാര്‍ച്ചില്‍ ഐഒഎസ് ഓപറേറ്റിങ് സിസ്റ്റത്തിനായി ഔദ്യോഗികമായി പുറത്തിറക്കുകയും ചെയ്തു.

ആദ്യം ഐഫോണ്‍ ആപ്പ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2021 ഫെബ്രുവരി മുതലാണ് ആന്‍ഡ്രോയ്ഡ് ആപ്പ് തുടങ്ങിയത്. ഇന്ത്യയില്‍ ഇത് ലഭ്യമായിത്തുടങ്ങിയത് 2021 മെയ് 21 ന് മാത്രമാണെന്നാണ് റിപോര്‍ട്ടുകള്‍. ലോകത്തെ കൊവിഡ് മഹാമാരി വിഴുങ്ങിയപ്പോള്‍ ആശയസംവാദത്തിനുള്ള ഇടമായാണ് ക്ലബ് ഹൗസ് ജനങ്ങളില്‍ ഇടംപിടിച്ചത്. കൊവിഡിന്റെ ആദ്യമാസങ്ങളില്‍തന്നെ ഈ ആപ്ലിക്കേഷന്‍ കൂടുതല്‍ ജനപ്രീതിയാകര്‍ഷിച്ചു. 2020 ഡിസംബറോടെ 600,000 രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ടായിരുന്നു. 2021 ജനുവരിയില്‍, സിഇഒ പോള്‍ ഡേവിസണ്‍, ആപ്ലിക്കേഷന്റെ സജീവപ്രതിവാര ഉപയോക്തൃ അടിത്തറയില്‍ ഏകദേശം രണ്ട് ദശലക്ഷം വ്യക്തികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രഖ്യാപിച്ചു. 2021 ഫെബ്രുവരി 1ന് ആഗോളതലത്തില്‍ 3.5 ദശലക്ഷം ഡൗണ്‍ലോഡുകള്‍ ക്ലൗഡ് ഹൗസിനുണ്ടായിരുന്നു, ഫെബ്രുവരി 15 ഓടെ ഇത് 8.1 ദശലക്ഷം ഡൗണ്‍ലോഡുകളായി അതിവേഗം വളര്‍ന്നു. സെലിബ്രിറ്റികളായ എലോണ്‍ മസ്‌ക്, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവര്‍ ആപ്ലിക്കേഷനില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് ഈ ജനപ്രീതി വര്‍ധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button