ബോളിവുഡ് നടി പൂനം പാണ്ഡെ വിവാഹിതയാവുന്നു, വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത്
ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെയും സുഹൃത്തും സംവിധായകനുമായ സാം ബോംബെയും തമ്മില്‍ വിവാഹിതരാവാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രം സാം ആണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ‘അവസാനം ഞങ്ങളത് ചെയ്തു’ എന്ന ക്യാപ്ഷനായിരുന്നു ചിത്രത്തിന് കൊടുത്തിരിക്കുന്നത്.
ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ മോതിരം കാണിച്ച് കൊണ്ടുള്ള ചിത്രമായിരുന്നിത്. മികച്ച ഫിലീങ് എന്നായിരുന്നു സാമിന്റെ ചിത്രത്തിന് താഴെ പൂനം കമന്റിട്ടിരിക്കുന്നത്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
എന്നാണ് വിവാഹമെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ലെങ്കിലും ഉടന്‍ തന്നെ ഉണ്ടാവുമൈന്നാണ് അറിയുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് ലോക്ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നത്. മുംബൈയില്‍ രോഗം കൂടി വരുന്ന സാഹചര്യത്തില്‍ പൂനം പാണ്ഡെയും സുഹൃത്തും മുംബൈ മറൈന്‍ ഡ്രൈവിലൂടെ കാറില്‍ കറങ്ങി സഞ്ചരിച്ചെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്‌തെന്നായിരുന്നു അന്ന് വാര്‍ത്ത വന്നത്.
അന്ന് പൂനത്തിനൊപ്പം സാമും കാറിലുണ്ടായിരുന്നു. ഇരുവരും സഞ്ചരിച്ച ബിഎംഡബ്ല്യൂ കാറും പോലീസ് പിടിച്ചെടുത്തിരുന്നു. പുറത്തിറങ്ങാന്‍ പൂനത്തിന് കൃത്യമായ കാരണമൊന്നും ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയതായും പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവിച്ചത് അങ്ങനെയല്ലെന്ന് പറഞ്ഞ് കൊണ്ട് നടിയും രംഗത്ത് എത്തിയിരുന്നു.
സിനിമ നടി എന്നതിലുപരി ന്യൂഡ് മോഡല്‍ കൂടിയാണ് പൂനം. ബോളിവുഡില്‍ മാത്രമല്ല തെലുങ്ക്, കന്നഡ ഭാഷാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ സ്വന്തം നഗ്‌ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിലൂടെയാണ് പൂനം പാണ്ഡെ പ്രശസ്തയായത്. പിന്നീട് പൂനത്തിന്റെ പോസ്റ്റുകള്‍ക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചത്.ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ടീം സ്വന്തമാക്കുകയാണെങ്കില്‍ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളില്‍ നിന്നും ബി.സി.സി.ഐ.യില്‍ നിന്നുമുണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് പൂനം പാണ്ഡെയ്ക്കു വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല.