EntertainmentKeralaNewsRECENT POSTS
‘പൂമുത്തോളെ’ പാടി കൈയ്യടി നേടി ഇതരസംസ്ഥാന തൊഴിലാളി; വീഡിയോ വൈറല്‍
ജോജു ജോര്‍ജ് അഭിനയിച്ച ‘ജോസഫ്’ എന്ന ചിത്രത്തിലെ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമാണ് ‘പൂമുത്തോളെ’. വിജയ് യേശുദാസ് പാടിയ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ഒരു ഇതര സംസ്ഥാന തൊഴിലാളി ആ പാട്ട് പാടി വൈറലായിരിക്കുകയാണ്. അദ്ദേഹം പാടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
കരോക്കെ മൈക്രോഫോണില്‍ മനോഹരമായി പാടുന്ന കുശാല്‍ എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. പാട്ടിനു ഭാഷയോ അതിര്‍ത്തികളോ ഇല്ലെന്ന് മുന്‍പും പലവട്ടം തെളിഞ്ഞിട്ടുള്ളതാണ്. പല രാജ്യങ്ങളിലുള്ള ആളുകള്‍ മലയാളം പാട്ട് പാടുന്നതിന്റെ വീഡിയോ മുന്‍പും സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News