കോന്നി: കോന്നിയില്‍ കനത്ത മഴ തുടരുന്നു, മണ്ഡലത്തിന്റെ പലയിടങ്ങളും വെള്ളത്തിനടിയിലായി. റോഡുകള്‍ വെള്ളത്തിനടിയിലായതോടെ ഗതാഗതം വലിയ തോതില്‍ തടസപ്പെട്ടിട്ടുണ്ട്. മഴയും ഗതാഗത തടസവും പോളിംഗിനെയും സാരമായി ബാധിക്കുന്നുണ്ട്. ആളുകള്‍ പോളിംഗ് ബൂത്തുകളിലേക്കെത്തുന്നത് കുറവാണ്.
സംസ്ഥാനത്തെ മഴയ്ക്ക് പെട്ടെന്ന് ശമനമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. നാലു ദിവസം കൂടി കനത്ത മഴ തുടരും. പോളിംഗ് തുടരുന്ന അഞ്ചിടങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. നിലവില്‍ മഞ്ചേശ്വരം ഒഴിച്ച് നാലു മണ്ഡലങ്ങളിലും കനത്ത മഴ തുടരുകയാണ്. മഞ്ചേശ്വരത്ത് മാത്രമാണ് കനത്ത പോളിംഗ് നടക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News