FootballNewsSports

പോളണ്ടിനുമേല്‍ വന്‍മതിലായി ഒച്ചാവ,മെക്ക്‌സിക്കോ പോരാട്ടം സമനില

ദോഹ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സിയില്‍ ഗില്ലർമോ ഒച്ചാവാ എന്ന മെക്സിക്കന്‍ തിരമാലയ്ക്ക് മുന്നില്‍ റോബർട്ട് ലെവന്‍ഡോവ്സ്‍കി പെനാല്‍റ്റി അടിയറവുപറഞ്ഞപ്പോള്‍ മെക്സിക്കോ-പോളണ്ട് മത്സരം ഗോള്‍രഹിതം. ആക്രമണവും പ്രത്യാക്രമണവും ഗോളിമാരുടെ മികവും കണ്ട മത്സരത്തില്‍ 90 മിനുറ്റുകളിലും ഏഴ് മിനുറ്റ് അധികസമയത്തും ഇരു ടീമിനും ലക്ഷ്യം കാണാനായില്ല. 

മെക്സിക്കോ 4-3-3 ശൈലിയിലും പോളണ്ട് 4-5-1 ഫോർമേഷനിലുമാണ് കളത്തിലിറങ്ങിയത്. ഇരു ടീമുകളും ആക്രമിച്ച് കളിച്ച ആദ്യപകുതി സുന്ദരമായിരുന്നു. എന്നാല്‍ ഗോളുകള്‍ മാറിനിന്നു. പോളിഷ് നിരയില്‍ റോബർട്ട് ലെവന്‍ഡോവ്‍സ്‍കിയുണ്ടായിട്ടും കൂടുതല്‍ ആക്രമണം മെക്സിക്കോയുടെ ഭാഗത്തുനിന്നായിരുന്നു. ഫൈനല്‍ തേഡില്‍ മെക്സിക്കോ അപകടം സൃഷ്ടിച്ചുകൊണ്ടിരുന്നു. 

രണ്ടാംപകുതിയില്‍ 57-ാം മിനുറ്റില്‍ മത്സരത്തിലെ ഗോള്‍ ക്ഷാമം മാറുമെന്ന് കരുതി. ബോക്സില്‍ റോബർട്ട് ലെവന്‍ഡോവ്‍സ്‍കിയെ ഹെക്ടർ മൊറീനോ വീഴ്ത്തിയതിന് വാറിനൊടുവില്‍ റഫറി പെനാ‍ല്‍റ്റി അനുവദിച്ചു. എന്നാല്‍ മെക്സിക്കന്‍ തിരമാലയെ ഒരിക്കല്‍ക്കൂടി തന്‍റെ ലോകകപ്പ് അങ്കത്തില്‍ വരച്ചിട്ട ഗോളി ഗില്ലർമോ ഒച്ചാവാ തന്‍റെ ഇടത്തേക്ക് ചാടി ലെവന്‍റെ കിക്കിന്‍റെ പാറിത്തടുത്തിട്ടു.

പിന്നാലെ ഇരു ടീമും ശക്തമായ പോരാട്ടമാണ് മൈതാനത്ത് അഴിട്ടുവിട്ടത്. അതുപോലെ കടുത്തതായി പ്രതിരോധവും. ഏഴ് മിനുറ്റ് അധികസമയത്ത് പോളിഷ് താരങ്ങള്‍ കുതിക്കാന്‍ ശ്രമിച്ചപ്പോഴും ഫലമുണ്ടായില്ല. ഒടുവില്‍ മത്സരം ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button