NationalNews

നരേന്ദ്രമോദി മികച്ച നടന്‍,വില്ലന്‍ അമിത് ഷാ,പൊളിറ്റിക്കല്‍ ഓസ്‌കാറിലെമറ്റ് പുരസ്‌കാരങ്ങള്‍ ഇവര്‍ക്കൊക്കെ

ന്യൂഡല്‍ഹി: 2020 ലെ ഓസ്‌കര്‍ പ്രഖ്യാപനങ്ങളുടെ ആരവത്തിലാണ് സിനിമാലോകം ചരിത്രത്തില്‍ ആദ്യമായി ഒരു ദക്ഷിണ കൊറിയന്‍ ചിത്രം മികച്ച സിനിമയ്ക്കുള്ള നോമിനേഷന്‍ നേടുകയും ആ ഓസ്‌കാര്‍ കരസ്ഥമാക്കി ചരിത്രം കുറിയ്ക്കുകയും ചെയ്തിരിക്കുന്നു. ഈ അവസരത്തെ ബിജെപിയെ കുത്താനുള്ള അവസരമാക്കി മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്.

അക്കാഡമി അവാര്‍ഡിനൊപ്പം വരില്ലെങ്കിലും രാഷ്ട്രീയ രംഗത്തെ പ്രകടനങ്ങള്‍ക്കാണ് കോണ്‍ഗ്രസ് അവാര്‍ഡ് പ്രഖ്യാപിച്ചത്. കോമഡി റോളിലെ മികച്ച അഭിനേതാവ് മുതല്‍ ആക്ഷന്‍ റോളിലെ ബെസ്റ്റ് നടന് വരെയാണ് കോണ്‍ഗ്രസ് ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി അവാര്‍ഡ് പ്രഖ്യാപിച്ചത്. രാഷ്ട്രീയ എതിരാളികള്‍ക്കാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

ആക്ഷന്‍ റോളിലെ മികച്ച നടനുള്ള അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് അവര്‍ സമ്മാനിച്ചത്. പ്രഗ്യാ താക്കൂര്‍, യോഗി ആദിത്യനാഥ് എന്നിവരായിരുന്നു എതിരാളികള്‍. ’56 ഇഞ്ച് വരുന്ന വിയര്‍പ്പും, കണ്ണീരുമാണ് ഈ അവാര്‍ഡിന് വേണ്ടത്’, കോണ്‍ഗ്രസ് പരിഹസിച്ചു.

നെഗറ്റീവ് റോളിലെ മികച്ച നടനായി ആഭ്യന്തര മന്ത്രി അമിത് ഷായെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. യോഗിയും, അനുരാഗ് താക്കൂറുമായിരുന്നു എതിരാളികള്‍. ‘ഗബ്ബര്‍ സിംഗും, മൊഗാംബോയും പഴയകാലത്തെ ശല്യങ്ങളായിരുന്നു. പുതിയ ഇന്ത്യ പുതിയ വില്ലന്‍മാരെ ഇറക്കുന്നു. ഇവരാണ് വിജയികള്‍’, ക്ലിപ്പിന് കോണ്‍ഗ്രസ് അടിക്കുറിപ്പെഴുതി.

കോമഡി റോള്‍ അവാര്‍ഡ് ബിജെപി നേതാവ് മനോജ് തിവാരിയ്ക്കും, നാടകീയ റോളിനുള്ള അവാര്‍ഡ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button