ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ച ജനപ്രതിനിധിയെ കൊണ്ട് പിഴ അടപ്പിച്ച് എസ്.ഐ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുകയും കൈ കാണിച്ചപ്പോള്‍ പോലീസിനോട് തട്ടിക്കയറുകയും ചെയ്ത ജനപ്രതിനിധിയ്ക്ക് പിഴ ചുമുത്തി നല്‍കുന്ന എസ്.ഐയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ കൈയ്യടി. ഹെല്‍മെറ്റ് ധരിക്കാത്തതിന് പോലീസിനോട് തട്ടിക്കയറിയ ശാസ്താംകോട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാറിന് നടുറോട്ടില്‍ വെച്ച് തക്ക മറുപടികൊടുത്ത ശേഷം പിഴ ചുമത്തിയ എസ്.ഐ ഷുക്കൂറാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. റോഡ് നിയമങ്ങള്‍ മീന്‍കാരനും കൂലിപ്പണിക്കാര്‍ക്കും മാത്രമല്ല അത് ജനപ്രതിനിധികള്‍ക്കും ബാധകമാണെന്ന് പറഞ്ഞ് മനസിലാക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
ഹെല്‍മറ്റില്ലാത്തതിനാല്‍ കൈകാണിച്ച പോലീസുകാരനോട് ഞാന്‍ ജനപ്രതിനിധിയാണെന്ന് നിങ്ങള്‍ എസ്.ഐയോട് പറഞ്ഞാമതിയെന്നായിരുന്നു മറുപടി. വണ്ടിക്ക് കൈകാണിച്ചതിന് പോലീസുകാരനോട് കൃഷ്ണകുമാര്‍ തട്ടിക്കയറുന്നതും വീഡിയോയില്‍ കാണാം. ഇതിനു മുന്‍പും ഇതേ കാരണത്താല്‍ പലതവണ കൈകാണിച്ചിട്ടും കൃഷ്ണകുമാര്‍ നിര്‍ത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നതും വീഡിയോയിലുണ്ട്.