ഗുവാഹാട്ടി:അസമിൽനിന്ന് കേരളത്തിലേക്ക് കടത്തിയ ഒമ്പത് പെൺകുട്ടികളെ അസം പോലീസ് രക്ഷപ്പെടുത്തി. മനുഷ്യക്കടത്ത് സംഘത്തിലെ രണ്ടുപേരെ ശനിയാഴ്ച അറസ്റ്റുചെയ്തതായും അസം സ്പെഷൽ ഡി.ജി.പി. ജി.പി. സിങ് പറഞ്ഞു.
അസമിലെ വിവിധ ജില്ലകളിൽനിന്ന് തിരുവനന്തപുരത്തെ തമ്പാനൂരിലേക്ക് അനധികൃതമായി പെൺകുട്ടികളെ കടത്തുന്ന സംഘത്തെപ്പറ്റി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അസമിലെ ഹോജായ് ജില്ലയിലെ ലങ്ക പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർചെയ്യുകയായിരുന്നുവെന്ന് സിങ് വ്യക്തമാക്കി.
എട്ടംഗ പോലീസ് സംഘം കേരളത്തിലെത്തിയാണ് പെൺകുട്ടികളെ രക്ഷിച്ചത്. ഹോജായ്, നഗോൺ, സോണിറ്റ്പുർ, മോറിഗോൺ, കാംരൂപ് എന്നീ ജില്ലകളിൽനിന്നുള്ള പെൺകുട്ടികളെയാണ് കേരളത്തിലേക്ക് എത്തിച്ചതെന്നും പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News