KeralaNews

ക്രൈം നന്ദകുമാറിന്റെ ഓഫീസില്‍ പോലീസ് പരിശോധന

കൊച്ചി: ക്രൈം നന്ദകുമാറിന്റെ ഓഫീസില്‍ പോലീസ് പരിശോധന. കൊച്ചി കലൂരിലെ ഓഫീസിലാണ് പരിശോധന. തിരുവനന്തപുരം സൈബര്‍ പോലീസാണ് നന്ദകുമാറിന്റെ ഓഫീസിലെത്തി പരിശോധന നടത്തുന്നത്. പരിയാരം മെഡിക്കല്‍ കോളേജിനെ കുറിച്ച് തെറ്റായ വാര്‍ത്ത ചെയ്തു എന്ന പരാതിയിലാണ് പരിശോധനയെന്നാണ് പോലീസ് അറിയിക്കുന്നത്.

ജൂണ്‍ അഞ്ചിന് വന്ന വാര്‍ത്തയെക്കുറിച്ചാണ് പരാതി ലഭിച്ചതെന്നും പോലീസ് പറയുന്നു. പിണറായി വിജയനെതിരെ ലാവലിന്‍ കേസില്‍ ഇന്നലെ ഇഡി ഓഫീസില്‍ ഹാജരായി ക്രൈം നന്ദകുമാര്‍ മൊഴി നല്‍കുകയും രേഖകള്‍ കൈമാറുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button