പത്തനംതിട്ട∙ സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. വൈദ്യപരിശോധനയിൽ രഘുകുമാർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
സിപിഎം ഏരിയാ കമ്മിറ്റിയംഗം ടി. രാജേഷ് കുമാറിനാണ് മർദ്ദനമേറ്റത്. ഒരു പരാതിക്കാരനൊപ്പമാണ് രാജേഷ് കോന്നി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിക്കാരൻ പൊലീസ് ജീപ്പിനു മുകളിൽ വച്ചു പരാതി എഴുതിയതാണ് രഘുകുമാറിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ഇതിനു പിന്നാലെ രഘുകുമാർ ഇരുവർക്കും നേരെ തിരിയുകയായിരുന്നു. പിന്നാലെ രാജേഷ് കുമാർ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും രഘുകുമാറിനെതിരെ പരാതി നൽകുകയുമായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News