InternationalNews

182 കോടിയുടെ കറന്‍സി,400 കി.ഗ്രാം സ്വർണം കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള, സംഘത്തില്‍ ഇന്ത്യൻ വംശജരും

ന്യൂഡല്‍ഹി: കാനഡയുടെ ചരിത്രത്തിലെതന്നെ ഏറ്റവുംവലിയ സ്വർണ്ണകൊള്ള നടത്തിയത് ഇന്ത്യൻ വംശജരടങ്ങുന്ന സംഘം. കാനഡയിലെ ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട വിമാനത്താവളത്തില്‍ നടന്ന വൻ കവർച്ചയിൽ അറസ്റ്റിലായ ഒമ്പത് പ്രതികളിൽ രണ്ട് പേർ ഇന്ത്യന്‍ വംശജരാണ്.

2023 ഏപ്രില്‍ 17-ന് നടത്തിയ കവര്‍ച്ച സംബന്ധിച്ച് നടന്ന അന്വേഷണമാണ് ഇപ്പോൾ പ്രതികളിലേയ്ക്കും അറസ്റ്റിലേക്കും എത്തയിരിക്കുന്നത്. 133.35 കോടി രൂപ മൂല്യംവരുന്ന സ്വര്‍ണ്ണക്കട്ടകൾ ഉള്‍പ്പെടെയാണ് ത്രില്ലർ സിനിമയിലെന്നപോലെ കവർച്ചചെയ്യപ്പെട്ടത്. വിമാനത്താവളത്തിന്റെ സെക്യൂരിറ്റി സ്റ്റോറേജില്‍നിന്നായിരുന്നു ഈ കവർച്ച. കനാഡയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ സ്വര്‍ണ്ണ കവര്‍ച്ചയാണിതെന്നാണ് റിപ്പോർട്ട്.

കവർച്ചയിൽ നിർണായക പങ്കാണ് ഇന്ത്യൻ വംശജരായ എയര്‍ കാനഡ ജീവനക്കാർക്കുണ്ടായിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. എയര്‍ കാനഡയുടെ മുന്‍ ജീവനക്കാരും ഇതിൽപ്പെടുന്നു. ജീവനക്കാരായ പാംപല്‍ സിദ്ധു(54), അമിത് ജലോട്ട ( 40) എന്നിവര്‍ കാര്‍ഗോ കണ്ടൈനറിനേക്കുറിച്ച് മോഷ്ടാക്കള്‍ക്ക് നല്‍കിയ സുപ്രധാന വിവരങ്ങളാന് കവർച്ച ആസൂത്രണം ചെയ്യാനും നടപ്പാക്കാനും സഹായകമായത്. ഇന്ത്യന്‍ വംശജരായ സിമ്രാന്‍ പ്രീത പനേസര്‍, അര്‍ചിത് ഗ്രോവ്രര്‍, അര്‍സലന്‍ ചൗധരി എന്നിവര്‍ക്കെതിരെയും പോലീസ് വാറണ്ട് പുറപ്പെടിവിച്ചിട്ടുണ്ട്.

2023 ഏപ്രില്‍ 17-ന് സ്വിറ്റ്സര്‍ലൻഡിലെ സൂറിച്ചില്‍നിന്ന് എയര്‍ കാനഡ വിമാനം വഴിയാണ് കാര്‍ഗോ കണ്ടെയ്നറിൽ വിലപിടിപ്പുള്ള വസ്തുക്കൾ കാനഡയിലെ ടൊറണ്‍ടോ പിയേഴ്‌സണ്‍ അന്താരാഷ്ട വിമാനത്താവളത്തിലെത്തിയത്. 400 കിലോ ഗ്രാം തൂക്കമുള്ള 6,600 സ്വര്‍ണ്ണക്കട്ടികൾ,167.05 കോടി രൂപ മൂല്യമുള്ള യു.എസ് ഡോളർ, 15.17 കോടി രൂപ മൂല്യമുള്ള വിദേശ കറൻസികൾ എന്നിവ അടങ്ങിയതായിരുന്നു കണ്ടെയ്നർ. വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയിൽ സൂക്ഷിച്ചിരുന്ന കണ്ടെയ്നർ അവിടെനിന്ന് മോഷണം പോകുകയായിരുന്നു.

വിമാനത്താവളത്തിലെത്തിയ സ്വര്‍ണ്ണവും പണവും നിറച്ച കണ്ടെയ്നർ വിമാനത്താവള ജീവനക്കാർ വെയര്‍ഹൗസിലേക്ക് കൊണ്ട് പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. പിന്നീട് ഇതിനേക്കുറിച്ച് വിവരങ്ങളൊന്നുമില്ല. കവര്‍ച്ച നടന്ന് അടുത്ത ദിവസംതന്നെ അന്താരാഷ്ട തലത്തില്‍ അന്വേഷണം ആരംഭിച്ചു. എന്നാൽ മാസങ്ങള്‍ക്കുശേഷമാണ് പെരുംകൊള്ളയുടെ ചുരുളഴിഞ്ഞത്.

യു.എസ്. അന്വേഷണ ഏജൻസിയും കാനേഡിയൻ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 3.34 കോടി രൂപ മൂല്യംവരുന്ന ഒരു കിലോ സ്വർണം കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. സ്വര്‍ണത്തിന്‍റെ ഉറവിടം കണ്ടെത്താതിരിക്കാനായി രൂപമാറ്റം വരുത്തിയിരുന്നു. സംഘത്തിൽനിന്ന് 65 തോക്കുകള്‍ പിടിച്ചെടുത്തു. ഇവയിൽ രണ്ടെണ്ണം ഓട്ടോമെറ്റിക് തോക്കുകളാക്കി രൂപമാറ്റം ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് പേർക്കെതിരേ കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker