KeralaNewsRECENT POSTSTrending

ഹെല്‍മറ്റില്ലാത്ത യാത്രക്കാര്‍ക്ക് പുതിയ ഹെല്‍മറ്റ്,പിഴയ്ക്ക് പകരം കയ്യടി നേടി പോലീസ്

ഹൈദരാബാദ്: മോട്ടോര്‍ വാഹനനിയമം പരിഷ്‌കരിച്ചതോടെ ഗതാഗത നിമയലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് രാജ്യമൊട്ടാകെ ഈടാക്കുന്നത്. പുതിയ നിയമഭേദഗതിയ്‌ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയരുമ്പോള്‍ വ്യത്യസ്തമായ ബോധവത്കരണ രീതിയിലൂടെ ജനങ്ങളുടെ കൈയ്യടി നേടുകയാണ് ഹൈദരാബാദ് പൊലീസ്.

ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തവര്‍ക്ക് പുതിയ ഹെല്‍മറ്റ് നല്‍കിയാണ് പോലീസ് മാതൃകയായത്. ലൈസന്‍സും മറ്റ് രേഖകളും ഇല്ലാതെ വാഹനമോടിച്ചവര്‍ക്ക് രേഖകള്‍ ലഭ്യമാക്കുന്നതിന് അപേക്ഷകള്‍ നല്‍കാന്‍ വേണ്ട സഹായങ്ങളും ചെയ്ത് നല്‍കി. പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയവര്‍ക്ക് അക്കാര്യം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ മെഷീന്‍ സ്ഥാപിച്ചിട്ടുള്ള വാനും പോലീസുകാര്‍ സജ്ജമാക്കിയിരുന്നു.

ശനിയാഴ്ചയാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ ചരണ്‍ റാവാണ് പുതിയ ആശയത്തിന് തുടക്കം കുറിച്ചത്. പോലീസുകാരുടെ പുതിയ നടപടി ജനങ്ങളും സ്വീകരിച്ച് കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലടക്കം ഈ പോലീസുദ്യോഗസ്ഥര്‍ക്ക് നിറഞ്ഞ അഭിനന്ദന പ്രവാഹമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker