CrimeNationalNews

പൊലീസ് ഒത്താശയോടെ പെൺവാണിഭം: 23 പേർ അറസ്റ്റിൽ

നോയിഡ: പൊലീസിന്റെ ഒത്താശയോടെ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം അറസ്റ്റില്‍. കോളേജ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ 12 സ്ത്രീകളെയും 11 പുരുഷന്മാരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്രേറ്റര്‍ നോയിഡയിലെ ന്യൂ ക്രൗണ്‍പ്ലാസ എന്ന ഹോട്ടലില്‍ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു ഗ്രേറ്റര്‍ നോയിഡ എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ റെയ്ഡ്.
പ്രധാന പ്രതിയെന്ന്​ സംശയിക്കുന്ന ഹോട്ടൽ മാനേജർ ഗ്യാനേന്ദ്ര കുമാറും അറസ്റ്റിലായിട്ടുണ്ട്. റാക്കറ്റിന്​ ഒത്താശ ചെയ്​തുവെന്ന്​ സംശയിക്കുന്ന അഞ്ച്​ ലോക്കൽ പൊലീസ്​ ഉദ്യോഗസ്​ഥരെ സസ്​പെൻഡ്​ ചെയ്​തതായി ഗ്രേറ്റർ നോയിഡ ഡിവൈ.എസ്​.പി രാജേഷ്​ കുമാർ സിങ്​ പറഞ്ഞു.
പ്രാദേശിക ടിവി ചാനലില്‍ ദിവസങ്ങള്‍ക്ക് മുമ്പ് വന്ന വാര്‍ത്തയാണ് പെണ്‍വാണിഭ സംഘത്തിന്റെ  അറസ്റ്റിലേക്ക് വഴിയൊരുക്കിയത്.ഹോട്ടലില്‍നിന്ന് നിരവധി ഗര്‍ഭനിരോധന ഉറകളും പണവും പോലീസ് സംഘം പിടിച്ചെടുത്തു. ഡാൻകൗർ പൊലീസ്​ സ്​റ്റേഷൻ ഹൗസ്​ ഓഫീസർക്ക്​ സംഭവത്തിലുള്ള പങ്കിനെ കുറിച്ച്​ ഡി.സി.പി വിശാൽ പണ്ഡേ അന്വേഷിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button