KeralaNewsRECENT POSTS
ട്രെയിനില്‍ നിന്ന് വീണു മരിച്ച പോലീസുകാരന്‍ കുമാറിന്റെ മരണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി ഭാര്യ സജിനി
പാലക്കാട്: രണ്ടു ദിവസം മുമ്പ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച പാലക്കാട് കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ കുമാറിന്റെ മരണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി ഭാര്യ സജിനി. കുമാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഉന്നത ഉദ്യോഗസ്ഥന്‍ കുമാറിനെ മാനസികമായി പീഡിപ്പിച്ചു. ആദിവാസിയായതിനാല്‍ ക്യാമ്പില്‍ ജാതിവിവേചനം ഉണ്ടായിരുന്നതായും സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് സജിനി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News