അമ്മാവന്‍ സമ്മാനിച്ച പിറന്നാള്‍ കേക്കില്‍ വിഷം; എട്ടുവയസുകാരനും പിതാവും മരിച്ചു, അമ്മയും സഹോദരിയും ഗുരുതരാവസ്ഥയില്‍
സിദ്ദിപ്പേട്ട്: തെലങ്കാനയില്‍ വിഷം ചേര്‍ത്ത് നല്‍കിയ കേക്ക് കഴിച്ച് പിറന്നാള്‍ ദിനത്തില്‍ എട്ടുവയസുകാരനും പിതാവിനും ദാരുണാന്ത്യം. എട്ട് വയസുകാരന്‍ രാം ചരണും പിതാവ് രവിയുമാണ് മരിച്ചത്. കേക്ക് കഴിച്ച രാം ചരണിന്റെ അമ്മയും സഹോദരി പൂജിതയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. തെലങ്കാനയിലെ സിദ്ദിപ്പേട്ട് ജില്ലയിലെ ഐനാപ്പൂര്‍ ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. കേക്കില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
രാം ചരണിന്റെ പിറന്നാള്‍ ദിനത്തിലാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിനായി കേക്ക് വാങ്ങികൊണ്ടുവന്നത് അമ്മാവന്‍ ആയിരുന്നു. സംഭവം കഴിച്ച ഉടനെ രണ്ടുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. രവിയും കേക്ക് സമ്മാനിച്ച ബന്ധുവും തമ്മില്‍ വസ്തു തര്‍ക്കം നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അന്വേഷത്തില്‍ അക്കാര്യം തെളിഞ്ഞിട്ടുമുണ്ട്. വിഷം കേക്കില്‍ ചേര്‍ത്തിട്ടുണ്ടോ എന്നത് ഉറപ്പാക്കാന്‍ കേക്കിന്റെ സാമ്പിള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.