കാസര്‍കോഡ് തെളിവെടുപ്പിനിടെ പോക്സോ കേസ് പ്രതി കടലില്‍ ചാടി. പോക്സോകേസില്‍ തെളിവെടുപ്പിനിടെ പ്രതി മഹേഷ് ആണ് കൈവിലങ്ങുമായി കടലില്‍ ചാടിയത്. കാസര്‍കോട് കീഴൂര്‍ നെല്ലിക്കുന്ന് ഹാര്‍ബറില്‍ ആണ് സംഭവം.എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യം പകര്‍ത്തിയതിനാണ് കേസെടുത്തിരുന്നത്.
സംഭവത്തേക്കുറിച്ച് അന്വേഷിയ്ക്കാന്‍ നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി അസൈനാറെ ചുമതലപ്പെടുത്തി.കയ്യാമവുമായി പ്രതി കടലില്‍ ചാടിയതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനാണ് ഉത്തരവ്. പ3തിയ്‌ക്കെതിരെയുള്ള പെണ്‍കുട്ടിയുടെ പരാതിയിലും അന്വേഷണം നടക്കും
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News