KeralaNewsRECENT POSTS
മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം
മലപ്പുറം: മഞ്ചേരി പുല്ലാനൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്വണ്‍ വിദ്യാര്‍ത്ഥികള്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായി. പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് ഇവരെ മര്‍ദിച്ചത്. മഞ്ചേരി പയ്യനാട് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കൈയും കാലും തല്ലി ഒടിച്ചു. ദേഹമാസകലം പരിക്കേറ്റ പാടുകളുമുണ്ട്. അഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സാരമായ പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ കൈകള്‍ ഒടിഞ്ഞ നിലയിലാണ്. 15 പേരടങ്ങുന്ന സംഘമാണ് മര്‍ദിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
സാരമായി പരിക്കേറ്റ വിദ്യാര്‍ഥികള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പോലീസില്‍ പരാതി നല്‍കി. എന്നാല്‍ സ്‌കൂള്‍ അധികൃതരുടെ വിശദീകരണം കൂടി അറിഞ്ഞ ശേഷം, തുടര്‍നടപടികളിലേക്ക് കടക്കാമെന്ന നിലപാടിലാണ് പോലീസ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News