Home-bannerInternationalNewsRECENT POSTS
ദേശീയ പാതയിലൂടെ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വിമാനം വീണു! ഞെട്ടിത്തരിച്ച് യാത്രക്കാര്‍
ന്യൂയോര്‍ക്ക്: ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ വിമാനം വീണു. അമേരിക്കയിലെ പ്രിന്‍സ് ജോര്‍ജ് കൗണ്ടിയിലെ റോഡില്‍ ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. ആദ്യം റോഡിലൂടെ യാത്ര ചെയ്തുകൊണ്ടിരുന്ന മറ്റ് യാത്രക്കാര്‍ ഞെട്ടി. പിന്നാടാണ് അതൊരു ചെറുവിമാനമാണെന്ന് പലരും തിരിച്ചറിഞ്ഞത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനം തകര്‍ന്നതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.
58കാരനായ ജൂലിയസ് ടൊല്‍സന്‍ ആണ് വിമാനം നിയന്ത്രിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സഹപ്രവര്‍ത്തകനൊപ്പം ജോലിയുടെ അവശ്യത്തിനായി അന്നപൊലിസിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായതെന്നും വാഹനം പെട്ടന്ന് ഇടിച്ചുനിന്നുവെന്നും കാറിലുണ്ടായിരുന്ന എറിക് ഡിപ്രോസ്പരോ പറയുകയുണ്ടായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News