KeralaNews

ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. ജൂലൈ മാസത്തിലാണ് ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി പ്രതിദിന വാർത്താസമ്മേളനം ഒടുവിൽ നടത്തിയത്. കൊവിഡ് നിയന്ത്രണങ്ങൾ വാർഡ് തലത്തിലാക്കിയ ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ടില്ല.

36 ദിവസത്തെ ഇടവേളയ്കക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിലെത്തുമ്പോൾ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ​ഗുരുതരമാണ്. കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന കൊവിഡ് കേസുകൾ 30000-ത്തിന് മുകളിലാണ് മരണസംഖ്യയും കുതിച്ചുയർന്നു. കൊവിഡ് മരണം സ്ഥിരീകരിക്കുന്നത് ജില്ലാ തലത്തിലാക്കിയ ശേഷം മരണങ്ങൾ കുതിച്ചുയരുന്ന കാഴ്ചയാണ് കാണുന്നത്. കൊവിഡ് വ്യാപനം മൂലം മരണനിരക്ക് ഉയർന്നിട്ടുണ്ടെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടാതെ പോയ പല മരണങ്ങളും ഈ ദിവസങ്ങളിൽ ഔദ്യോ​ഗിക കണക്കിൽ ഇടം നേടിയെന്നാണ് സൂചന.

കൊവിഡ് പ്രതിരോധം പാളിയെന്ന രൂക്ഷവിമർശനം പ്രതിപക്ഷം ഉയർത്തുന്നതുണ്ട്. വിമർശനങ്ങളുടെ മുന നേരുന്നത് മുഖ്യമന്ത്രി പിണറായി വിജയനും ആരോ​ഗ്യമന്ത്രി വീണ ജോർജിനും നേരെയാണ്. കൊവിഡ് വ്യാപനം രൂക്ഷമായി തുടർന്നിട്ടും മാധ്യമങ്ങളിലൂടെ ജനങ്ങളോട് സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാവാതിരുന്നത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയിരുന്നു. എല്ലാ ആരോപണങ്ങൾക്കുമുള്ള മറുപടി ഇന്നത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി നൽകിയേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker