തിരുവനന്തപുരം: നിര്‍മ്മല സീതാരാമന്റെ രണ്ടാം ബജറ്റിലും കേരളത്തോട് അവഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബജറ്റില്‍ കേരളത്തിന്റെ നികുതി വിഹിതം കുറഞ്ഞു. 15236 കോടി രൂപയാണ് കേരളത്തിന്റെ നികുതി വിഹിതം. സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ പോലും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് പിണറായി ആരോപിച്ചു.
നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച രണ്ടാമത്തെ ബജറ്റും കേരളത്തെ നിരാശപ്പെടുത്തുന്നതാണ്. പ്രളയ പുനര്‍നിര്‍മ്മാണത്തിന് കൂടുതല്‍ തുക ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ വായ്പ പരിധി ഉയര്‍ത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കേന്ദ്ര നികുതിയില്‍ നിന്നുള്ള സംസ്ഥാത്തിന്റെ ഓഹരിയില്‍ വലിയതോതിലുള്ള ഇടിവു വരുന്നു എന്നത് ഉത്കണ്ഠാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.