31.7 C
Kottayam
Thursday, May 2, 2024

പിണറായിക്ക് ആദരമര്‍പ്പിച്ച് ഓസ്‌ട്രേലിയ! പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ വസ്തുത ഇതാണ്

Must read

മെല്‍ബണ്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കേരളത്തിന്റെ മികവിനെ പ്രകീര്‍ത്തിച്ച് ഓസ്‌ട്രേലിയയിലെ മെല്‍ബണിലെ പ്രമുഖ ടെലികോം കമ്പനിയുടെ കെട്ടിടത്തില്‍ പിണറായിയുടെ പേരില്‍ ബാനറുയര്‍ത്തിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചില മാധ്യമങ്ങള്‍ സംഭവം വാര്‍ത്തയാക്കുകയും ചെയതു.

എന്നാല്‍ ഈ സംഭവത്തിനു പിന്നിലെ യാഥാര്‍ഥ്യം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഓസ്‌ട്രേലിയയിലെ പ്രമുഖ കമ്പനിയായ ടെല്‍സട്രയുടെ ഓണ്‍ലൈന്‍ കാമ്പയിന്റെ ഭാഗമായി ഉയര്‍ത്തിയ ബാനറാണിത്. കോവിഡിനെ നേരിടുന്നതില്‍ നിങ്ങളെ സഹായിക്കുന്ന ആര്‍ക്കും കമ്പനിയുടെ ഓണ്‍ലൈന്‍ വഴിയോ എസ്.എം. എസ് വഴിയോ നന്ദി അറിയിക്കാനുള്ള അവസരമാണിത.

കമ്പനി ഉടന്‍ പ്രസതുത വ്യക്തിയുടെ പേര് ചേര്‍ത്തുള്ള ചിത്രം തരും. ഇങ്ങനെ ആരോ പിണറായിയുടെ പേര് എസ്.എം.എസ് ആയി അയച്ചപ്പോള്‍ കമ്പനി തയ്യാറാക്കിയ ചിത്രമാണിത്. വിശദവിവരങ്ങള്‍ അറിയാനായി കമ്പനിയുടെ ഔദ്യോഗിക വെബസൈറ്റായ https://bit.ly/34Tl6qT യില്‍ സന്ദര്‍ശിക്കാം.

പിണറായിയുടെ പേരുവെച്ച ബോര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയതോടെ പല മലയാളികളും സന്തോഷ് പണ്ഡിറ്റിന്റെ പേരും സ്വന്തം പേരും വരെ സമാനരൂപത്തില്‍ തയ്യാറാക്കി ഇതിനെ ട്രോളിത്തുടങ്ങിയിട്ടുണ്ട്. കൊവിഡ് കാലത്ത് പ്രചരിച്ച അനേകം വ്യാജവാര്‍ത്തകളുടെ ലിസ്റ്റിലെ പുതിയ അംഗമായി പ്രസ്തുത വാര്‍ത്തയും മാറിയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week