KeralaNews

ഇഎംസിസിയുമായി കരാര്‍ ഒപ്പിട്ടത് സംസ്ഥാന സര്‍ക്കാരിൻ്റെ ഫിഷറീസ് നയത്തിന് വിരുദ്ധം,എൻ.പ്രശാന്ത് ഐഎഎസിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന് ട്രോളറുകൾ നിര്‍മ്മിക്കാൻ ഇഎംസിസി കമ്പനിയുമായി കരാര്‍ ഒപ്പിട്ട എൻ.പ്രശാന്ത് ഐഎഎസിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ.പ്രശാന്ത് എംഡിയായ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ നാവിഗേഷൻ കോര്‍പ്പറേഷൻ ഇഎംസിസിയുമായി കരാര്‍ ഒപ്പിട്ടത് സംസ്ഥാന സര്‍ക്കാരിൻ്റെ ഫിഷറീസ് നയത്തിന് വിരുദ്ധമായിട്ടാണ്. സംസ്ഥാന സര്‍ക്കാരിൻ്റെ അറിവോട് കൂടിയല്ല ഈ കരാര്‍.

ഇഎംസിസി എന്ന കമ്പനിയുടെ പ്രതിനിധികൾ എന്നെ വന്നു കണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ല. എനിക്കത് ഓര്‍മ്മയില്ല. നിരവധിയാളുകളാണ് എന്നെ കാണാൻ വരുന്നത്. എന്നെ വന്നു കണ്ടു എന്നവർ പറയുന്നു ഞാൻ അത് നിഷേധിക്കുന്നില്ല. എന്തായാവും എൻ്റെ അടുത്ത് ഇങ്ങനെയാരെങ്കിലും വന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതു പരിശോധിച്ച ശേഷം സംസാരിക്കാം എന്നേ ഞാൻ പറയൂവെന്നും മുഖ്യമന്ത്രി പറഞ‍ു.

ഇഎംസിസി വിശ്വാസയോഗ്യമല്ലാത്ത കമ്പനിയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. എന്നാൽ അതുമായി ബന്ധപ്പെട്ട ഒരു വിവരവും കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അറിയിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് യാതൊരു ആശയവിനിമയവും ഇരുകൂട്ടര്‍ക്കുമടിയിൽ ഉണ്ടായിട്ടില്ല. സർക്കാർ നയത്തിന് വിരുദ്ധമായ ധാരണ പത്രത്തിൽ സർക്കാരിന് ബാധ്യതയില്ല. ധാരണ പത്രം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ സര്‍ക്കാര്‍ റദ്ദാക്കി. പള്ളിപ്പുറത്ത് ഇഎംസിസിക്ക് ഇതുവരെ സ്ഥലം കൈമാറിയിട്ടില്ലെന്നും ഇതിനു ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker