NationalNewsRECENT POSTS
അരുണ്‍ ജെയ്റ്റിലിയുടെ സംസ്‌കാര ചടങ്ങിനിടെ വ്യാപക മോഷണം; ബി.ജെ.പി എം.പി ഉള്‍പ്പെടെ 11 പേര്‍ക്ക് ഫോണുകള്‍ നഷ്ടമായി
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ വ്യാപക മോഷണം. പതംഞ്ജലി വക്താവ് എസ് കെ തിജ്രാവാലയാണ് പരാതി ഉന്നയിച്ചത്. ഞായറാഴ്ച വൈകീട്ട് നടന്ന അരുണ്‍ ജെയ്റ്റിലിയുടെ സംസ്‌കാര ചടങ്ങിനിടെ ബിജെപി എം.പി ബാബുല്‍ സുപ്രിയോ ഉള്‍പ്പെടെ 11 പേര്‍ക്ക് തങ്ങളുടെ ഫോണുകള്‍ നഷ്ടപ്പെട്ടെന്നാണ് അദ്ദേഹം പറയുന്നത്.
നിഗംബോധഘട്ടില്‍ നടന്ന സംസ്‌കാര ചടങ്ങിനിടെയായിരുന്നു സംഭവം. ‘നമ്മള്‍ എല്ലാവരും അരുണ്‍ ജെയ്റ്റിലിക്ക് അന്ത്യോപചാരം അര്‍പ്പിക്കുകയായിരുന്നു, എന്നാല്‍ ഈ ഫോട്ടോയെടുത്ത ഫോണ്‍ ആ ചടങ്ങിനിടെ എന്നോട് അവസാന ഗുഡ് ബൈ പറഞ്ഞു’ എന്നായിരുന്നു പതംഞ്ജലി വക്താവിന്റെ പ്രതികരണം. ട്വിറ്ററിലായിരുന്നു പതംഞ്ജലി വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News