BusinessNationalNews

ഷവോമിക്കെതിരെ ഫിലിപ്സ്

ഡൽഹി :ഷവോമിയുടെ ഫോണ്‍ വില്‍പ്പന രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിപ്‌സ് ഡല്‍ഹി ഹൈക്കോടതിയില്‍. പേറ്റന്റുകള്‍ ലംഘിക്കുന്ന ഫോണുകള്‍ വില്‍ക്കുന്നതാണ് പ്രശ്‌നം. തേര്‍ഡ്പാര്‍ട്ടി വെബ്‌സൈറ്റുകള്‍ വഴിയുള്ള വില്‍പ്പന മാത്രമല്ല, ഈ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, അസംബ്ലി, ഇറക്കുമതി, പരസ്യം എന്നിവ നിര്‍ത്തലാക്കണമെന്ന് ഫിലിപ്‌സ് ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു.

യുഎംടിഎസ് മെച്ചപ്പെടുത്തല്‍ (എച്ച്എസ്പിഎ, എച്ച്എസ്പിഎ +), എല്‍ടിഇ സാങ്കേതികവിദ്യകള്‍ എന്നിവ ഉള്‍പ്പെടുന്ന ഷവോമിയില്‍ നിന്നുള്ള ചില ഫോണുകളാണ് പേറ്റന്റ് ലംഘിച്ചത്.

ഈ മോഡലുകള്‍ ഉള്‍പ്പെടെ, ഷവോമി മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഒന്നും തന്നെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കരുതെന്നും ഇതിനായി ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളിലും കസ്റ്റം അതോറിറ്റികളെ അധികാരപ്പെടുത്താന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസിന് നിര്‍ദേശം നല്‍കാനുള്ള ഒരു ഇടക്കാല ഉത്തരവിനും ഫിലിപ്‌സ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button